ETV Bharat / state

അണപ്പാടിന് പെടാപ്പാടായി മാലിന്യം: നടപടി വേണമെന്ന് നാട്ടുകാർ - അണപ്പാട്

മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മാലിന്യം വൻതോതിൽ ഉപേക്ഷിക്കുന്നു
author img

By

Published : Apr 26, 2019, 11:35 AM IST

Updated : Apr 26, 2019, 2:29 PM IST

തിരുവനന്തപുരം : ചാലക്കമ്പോളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പുറംതള്ളുന്ന മാലിന്യം വൻതോതിൽ അണപ്പാട് തോട്ടിലും പരിസരത്തും ഉപേക്ഷിക്കുന്നത് പതിവാകുന്നു. 24 ചാക്ക് മാലിന്യമാണ് കഴിഞ്ഞ ദിവസം രാവിലെ തോട്ടിലും പരിസരത്തുമായി കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലയിൻകീഴ് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യങ്ങളിൽ നിന്നും കടയുടെ ബില്ലുകൾ കണ്ടെത്തിയത് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്താൻ സഹായിച്ചു.

അണപ്പാടിന് പെടാപ്പാടായി മാലിന്യം: നടപടി വേണമെന്ന് നാട്ടുകാർ

പ്ലാസ്റ്റിക്, കാർബൺ, കടലാസുകൾ, റബ്ബർ ഉത്പ്പന്നങ്ങൾ, ഇ-വേസ്റ്റ് എന്നിവയും മാലിന്യ കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചതനുസരിച്ച് പരിശോധന നടത്തുകയും ഇവർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചാലയിലെ കടക്കെതിരെ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് സെക്രട്ടറി സി നന്ദകുമാർ പറഞ്ഞു. കഴിഞ്ഞ ഈസ്റ്റർ ദിവസം മലയിൻകീഴ് കരിപ്പൂരില്‍ പത്തു ചാക്കുകളിലായി അറവു മാലിന്യം ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മഴയിൽ ചീഞ്ഞളിഞ്ഞ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധവും ഈച്ച ശല്യവും നാട്ടുകാർക്ക് ദുരിതമാണ്. മാലിന്യ നിക്ഷേപം പതിവായ ഇവിടെ നിരീക്ഷണ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

നഗര  മാലിന്യംമലയിൻകീഴ്
അണപ്പാട് തോട്ടിലും പരിസരത്തും
ഉപേക്ഷിക്കുന്നത് പതിവാകുന്നു.

തിരുവനന്തപുരം ചാലക്കമ്പോളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് പുറം തള്ളുന്ന  മാലിന്യം വൻതോതിൽ അണപ്പാട് തോട്ടിലും പരിസരത്തും ഉപേക്ഷിച്ചു പോകുന്നത് പതിവു സംഭവ മാകുന്നു. 24 ചാക്ക് മാലിന്യമാണ്  രാവിലെ തോട്ടിലും പരിസരത്തുമായി കണ്ടെത്തിയത്. തോട്ടിലും  അണപ്പാട് ബണ്ട് റോഡിലുമായി രാത്രിയിൽ കൊണ്ടിട്ടതാണെന്ന് കരുതുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലയിൻകീഴ് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യങ്ങളിൽ നിന്നും കടയുടെ ബില്ലുകൾ  കണ്ടെത്തിയതു ഇത് മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ സഹായകമായി. പ്ലാസ്റ്റിക്,  കാർബൺ, കടലാസുകൾ, റബ്ബർ ഉത്പ്പന്നങ്ങൾ, ഇ-വേസ്റ്റ് എന്നിവയും മാലിന്യ കൂട്ടത്തിലുണ്ടായിരുന്നത്.തുടർന്നു ആരോഗ്യ വകുപ്പിനെ അറിയിച്ചതനുസരിച്ചു പരിശോധന നടത്തുകയും ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാലയിലെ കടയ്‌ക്കെതിരെ മലയിൻകീഴ് പോലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് സെക്രട്ടറി സി.നന്ദകുമാർ പറഞ്ഞു. കഴിഞ്ഞ ഈസ്റ്റർ ദിവസം മലയിൻകീഴ് കരിപ്പൂര് പത്തു ചാക്കുകളിലായി അറവു മാലിന്യം ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മഴയിൽ ചീഞ്ഞളിഞ്ഞ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധവും ഈച്ച ശല്യവും നാട്ടുകാർക്ക് ദുരിതമാണ്.മാലിന്യ നിക്ഷേപം പതിവായ  ഇവിടെ നിരീക്ഷണ സംവിധാനം ഒരുക്കണമെന്ന എന്ന ആവശ്യം ശക്തമാക്കുന്നു. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

ബൈറ്റ്: സുധ കുമാരി പഞ്ചായത്ത് അംഗം

സുജൻ ലാൽ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ

Sent from my Samsung Galaxy smartphone.
Last Updated : Apr 26, 2019, 2:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.