കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്‌തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്‌ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എംടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഹൃദയസ്‌തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മെഡിക്കല്‍ ബുള്ളറ്റിന്‍ :
Mr MT VASUDEVAN NAIR aged 91 years had been admitted to BABY MEMORIAL HOSPITAL in critical condition with a diagnosis of heart failure. The patient is under the care of a multidisciplinary team of specialists, including cardiologists and critical care experts. Currently, the patient is receiving intensive medical support, to optimize cardiac function and stabilize vital parameters. The medical team is closely monitoring the situation and providing the best possible care. Further updates will be provided as appropriate.
താന്‍ വിളിച്ച് നോക്കി... പ്രതികരണമുണ്ടായില്ല:
എംടിയുടെ അവസ്ഥ ഗുരുതരമാണെന്ന് എഴുത്തുകാരന്‍ എംഎന്‍ കാരശേരി. താന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണെന്നും വിളിച്ചിട്ട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സ് വന്നിട്ട് വിളിച്ചപ്പോഴും പ്രതികരിച്ചില്ല. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. നിലവില്‍ ഒന്നും പറയാനാകാത്ത ഒരു അവസ്ഥയിലാണ് എംടിയെന്നും കാരശേരി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.