ETV Bharat / state

ഗാനമേളക്കിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക് - സംഘര്‍ഷം

മുല്ലൂര്‍ ക്ഷേത്രത്തില്‍ ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷത്തിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.

സംഘര്‍ഷം
author img

By

Published : Apr 19, 2019, 12:53 PM IST

Updated : Apr 19, 2019, 3:58 PM IST

തിരുവനന്തപുരം: മുല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയായിരുന്നു സംഘര്‍ഷം. എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന യുവാക്കള്‍, സ്ത്രീകളും കുട്ടികളും ഇരുന്നിരുന്ന ഭാഗത്തെത്തി ഡാന്‍സ് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഏതാനുംപേരെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ ഒരാൾ കല്ലെടുത്ത് ജീപ്പിന്‍റെ ഗ്ലാസ് എറിഞ്ഞ് തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മറ്റുള്ളവര്‍ പൊലീസിന് നേരെ ആക്രമണം നടത്തി.

ഗാനമേളക്കിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക്

സംഘർഷത്തിൽ വിഴിഞ്ഞം എസ്ഐ തൃദീപ് ചന്ദ്രന്‍, എഎസ്ഐ രാജന്‍, പൊലീസുകാരായ കൃഷ്ണകുമാര്‍, അജികുമാര്‍, സുധീര്‍, മനോജ്, സുമേഷ്, രതീഷ്, സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മുല്ലൂർ സ്വദേശികളായ രാജേഷ് (42), അഗസ്റ്റിൻ (30), ജിത്തു (22), ശ്രീരാഗ് (22), അരുൺ (23), സന്തോഷ് (29), പുന്നക്കുളം സ്വദേശി വൈശാഖ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടിക്കിടെ പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തുവെന്ന് വിഴിഞ്ഞം പൊലീസ് ഇന്‍സ്പെക്ടര്‍ ടി ആർ ജിജു പറഞ്ഞു.

വിഴിഞ്ഞംത്ത് ഗാനമേളക്കിടെ സംഘർഷം.എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ചു.പോലീസ് ജീപ്പ് എറിഞ്ഞു തകർത്തു. എട്ടു പേർ കസ്റ്റഡിയിൽ. മുല്ലൂരിലെ ഒരു ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു  രാത്രി നടന്ന ഗാനമേളയ്ക്കിടെയാണ് സംഘർഷം നടന്നത്. ബഹളമുണ്ടാക്കിയവരെ ജീപ്പിൽ കയറ്റുന്നതിനിടെയാണ് പോലീസിന് നേരെ ആക്രമണമുണ്ടായത്. ഗാനമേളനടക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന യുവാക്കൾസ്ത്രീകളും കുട്ടികളും ഇരുന്ന ഭാഗത്തു ഡാൻസ് കളിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇതിനിടെ ഭയന്നോടിയവരെ പോലീസ് ശാന്തമാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.ബഹളമുണ്ടാക്കിയ അൻപതോളമടങ്ങുന്ന സംഘത്തിലെ ഏതാനുംപേരെ പോലീസ് പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ ഒരാൾ കല്ലെടുത്തു പോലീസ് ജീപ്പിലെ ഗ്ലാസ് എറിഞ്ഞു തകർക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.ഇതിനിടെ മറ്റു സംഘങ്ങൾ പോലീസിനുനേരെ ആക്രമണവും കല്ലേറും നടത്തുകയായിരുന്നു.എട്ടോടെ പോലീസ് ലാത്തി വീശി രംഗം ശാന്തമാക്കുകയയിരുന്നു.സംഘർഷത്തിൽ വിഴിഞ്ഞം എസ് .ഐ തൃദീപ്ചന്ദ്രൻ,എ. എസ് .ഐ. രാജൻ,പോലീസുകാരായ കൃഷ്ണകുമാർ, അജികുമാർ, സുധീർ, മനോജ്, സുമേഷ്, രതീഷ്, സന്തോഷ്,എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മുല്ലൂർ സ്വദേശികളായ രാജേഷ് (42), അഗസ്റ്റിൻ (30), ജിത്തു (22),ശ്രീരാഗ് (22), അരുൺ (23), സന്തോഷ് (29), പുന്നക്കുളം സ്വദേശി വൈശാഖ് (20)എന്നിവരെ പോലീസ് അറസ്റ് ചെയ്തു.സംഘർഷത്തിനിടെ വൈശാഖിനും മർദ്ദനമേറ്റു.പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടിക്കിടെ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തുവെന്നു വിഴിഞ്ഞം പോലീസ് ഇസ്പെക്ടർ ടി.ആർ.ജിജു പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും

Sent from my Samsung Galaxy smartphone.
Last Updated : Apr 19, 2019, 3:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.