തിരുവനന്തപുരം: നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ജവാൻ റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാതെ വോട്ടു ചെയ്യില്ലെന്ന് ആര്യനാട് മുരുക്കുംമൂട് കിഴക്കുംക്കര നിവാസികൾ. വർഷങ്ങളായി തങ്ങൾ ജയിപ്പിച്ചു വിടുന്നവരും ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പടെ തങ്ങളോട് കാണിക്കുന്ന അനാസ്ഥയിലും അവഗണയിലും പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം നാല് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. കുട്ടികളെയും പ്രായമായവരെയും അത്യാഹിത ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിക്കാനുള്ള സാഹചര്യമില്ലാത്തതും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. റോഡിന്‍റെ പുനര്‍നിര്‍മ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് പരാതിപ്പെട്ട് മടുത്തതോടെയാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാതെ വോട്ടില്ലെന്ന് കിഴക്കുംകര നിവാസികൾ - aryanad
അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ഇരുന്നൂറോളം കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ജവാൻ റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാതെ വോട്ടു ചെയ്യില്ലെന്ന് ആര്യനാട് മുരുക്കുംമൂട് കിഴക്കുംക്കര നിവാസികൾ. വർഷങ്ങളായി തങ്ങൾ ജയിപ്പിച്ചു വിടുന്നവരും ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പടെ തങ്ങളോട് കാണിക്കുന്ന അനാസ്ഥയിലും അവഗണയിലും പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം നാല് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. കുട്ടികളെയും പ്രായമായവരെയും അത്യാഹിത ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിക്കാനുള്ള സാഹചര്യമില്ലാത്തതും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. റോഡിന്‍റെ പുനര്‍നിര്‍മ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് പരാതിപ്പെട്ട് മടുത്തതോടെയാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
ആര്യനാട്
ഞങ്ങൾ വോട്ടു ചെയ്യില്ല എന്നു മുരുക്കുംമൂട് കിഴക്കുംക്കര നിവാസികൾ.നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ജവാൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കമായിരുന്നിട്ടും ഇതു നടപ്പാക്കാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ഇരുന്നൂറോളം കുടുംബങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
വർഷങ്ങളായി തങ്ങൾ ജയിപ്പിച്ചു വിടുന്നവരും ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പടെ തങ്ങളോട് കാണിക്കുന്ന അനാസ്ഥയിലും അവഗണയിലുമാണ് ആര്യനാട് പറണ്ടോടിലെ ഈ കുടുംബങ്ങൾ സഹികെട്ട് പ്രതിഷേധത്തിന് തയാറായി രംഗത്തു എത്തിയത്.റോഡ് തകരാർ ആയതിനാൽ നാലു കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യം ഉണ്ട്.കുട്ടികളെയും വയസായവരെയും അത്യാഹിത ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിക്കാനുള്ള സാഹചര്യമില്ല. റോഡിന്റെ ഈ അവസ്ഥയിൽ ഇതുവഴി ഓട്ടോയോ ടാക്സിയോ ഉണ്ടാകില്ല.അനവധി സ്‌കൂൾ ബസുകൾ സഞ്ചരിക്കുന്ന ഈ റോഡിൽ സ്‌കൂൾ ബസുകളും സ്വകാര്യ വാഹനങ്ങൾ സ്‌കൂട്ടർ ഉൾപ്പടെയുള്ള മിക്കപ്പോഴും തകരാറിലാണ്. റോഡ് പണി എത്രയും വേഗം പൂർത്തികരിക്കണമെന്നും പരാതികൾ പറഞ്ഞു മടുത്തതോടെയാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് എന്നും പ്രദേശവാസികൾ പറഞ്ഞു.