തിരുവനന്തപുരം: ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്‌കരണ കരാർ ഒപ്പിട്ടു. ജനുവരിയിലെ ശമ്പളം മുതൽ ഇതനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ ഐ.എ.എസും ജീവനക്കാരുടെ മൂന്ന് സംഘടന പ്രതിനിധികളുമാണ് കരാറിൽ ഒപ്പുവച്ചത്.
കരാറിലെ തീരുമാനങ്ങള്‍
1.പതിനൊന്നാം ശമ്പള കമ്മിഷൻ അനുസരിച്ചായിരിക്കും മാസ്റ്റർ സ്കെയിൽ.
2.ലയന ഡിഎ- നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 137 ശതമാനം
3. വീട്ടുവാടക ബത്ത - പരിഷ്കരിച്ച അടിസ്ഥാന ശമ്പളത്തിന്‍റെ നാല് ശതമാനം എന്ന നിരക്കിൽ കുറഞ്ഞത് 1200 രൂപയും പരമാവധി 5000 രൂപയും പ്രതിമാസം.
4. ഫിറ്റ്മെന്‍റ് സർക്കാർ നിശ്ചയിച്ച 10% നിരക്കിൽ
5. DCRG - നിലവിലെ 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയാക്കി ഉയർത്തും.
6. CVP (കമ്യൂട്ടേഷൻ) - നിലവിലെ 20 ശതമാനം തുടരും
7. ഡ്രൈവർമാർക്കുള്ള അധിക ബത്ത - പ്രതിമാസം 20 ഡ്യൂട്ടി എങ്കിലും ചെയ്യുന്ന ഡ്രൈവർക്ക് ഓരോ ഡ്യൂട്ടിക്കും 50 രൂപ വീതം. 20 ൽ കൂടുതൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് അധികം ചെയ്യുന്ന ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതവും പ്രതിമാസം.
8. വനിത ജീവനക്കാർക്ക് നിലവിലെ പ്രസവാവധിക്ക് പുറമേ ഒരു വർഷത്തേക്ക് ശൂന്യവേതന അവധി അനുവദിക്കും. ഈ കാലയളവ് പ്രമോഷൻ, ഇൻക്രിമെൻ്റ്, പെൻഷൻ എന്നിവയ്ക്ക് പരിഗണിക്കും. ഈ അവധി വിനിയോഗിക്കുന്നവർക്ക് പ്രതിമാസം 5000 രൂപ ചൈൽഡ് കെയർ അലവൻസായി നൽകും.
9. 45 വയസ്സിനു മുകളിൽ, താൽപര്യമുള്ള കണ്ടക്‌ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് 50 ശതമാനം ശമ്പളത്തോടെ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ അവധി അനുവദിക്കും.
ALSO READ നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിലും ക്രൈംബ്രാഞ്ച് പരിശോധന