ETV Bharat / state

ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി: മുൻകാല പ്രാബല്യത്തോടെ കുടിശ്ശികയും നല്‍കും - chintha jerome

50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കിയാണ് ശമ്പളം ഉയര്‍ത്തിയത്. മുൻ അധ്യക്ഷനായ കോൺഗ്രസ് നേതാവ് ആര്‍ വി രാജേഷും സമാനമായ ആവശ്യവുമായി കോടതിയെ സമീപിക്കും

ചിന്താ ജെറോമിന്‍റെ ശമ്പളം  ചിന്താ ജെറോം  യുവജന കമ്മിഷന്‍ അധ്യക്ഷ  യുവജന കമ്മിഷന്‍  യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം  ചിന്ത  ചിന്ത ജെറോം  ചിന്താ ജെറോമിന്‍റെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്തി  ചിന്താ ജെറോമിന്‍റെ ശമ്പളം ഉയര്‍ത്തി  salary of youth commission chairperson  salary of youth commission chairperson enhanced  youth commission chairperson chintha jerome  chintha jerome  youth commission chairperson salary
ചിന്താ ജെറോം
author img

By

Published : Jan 5, 2023, 10:52 AM IST

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ നിലവിലെ അധ്യക്ഷ ചിന്ത ജെറോമിന് ഇനി പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കും. മുന്‍കാല പ്രാബല്യത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ 2016ല്‍ ചിന്ത അധ്യക്ഷയായതു മുതലുള്ള കുടിശികയും ലഭിക്കും.

ശമ്പളം ഒരു ലക്ഷമാക്കണമെന്നാവശ്യപ്പെട്ട് യുവജന കമ്മിഷന്‍ സമര്‍പ്പിച്ച ശിപാര്‍ശ ധനവകുപ്പ് ആദ്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ചിന്തയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ തനിക്കും കുടിശികയ്ക്ക് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവജന കമ്മിഷന്‍റെ മുന്‍ അധ്യക്ഷന്‍ ആര്‍ വി രാജേഷും രംഗത്തെത്തി.

2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപീകരിച്ചത്. ആര്‍ വി രാജേഷ് ആയിരുന്നു ആദ്യ അധ്യക്ഷന്‍. അന്ന് യുവജന കമ്മിഷന്‍ അധ്യക്ഷന്‍റെ ശമ്പള ഘടന നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി കൈപ്പറ്റുകയായിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് ചെയര്‍മാന്‍റെ ശമ്പള ഘടന നിശ്ചയിക്കാന്‍ മന്ത്രിസഭയെ ചുമതലപ്പെടുത്തിയെങ്കിലും തീരുമാനം നീണ്ടു പോകുകയായിരുന്നു. ഇപ്പോള്‍ നിലവിലെ ചെയര്‍ പേഴ്‌സണിന് മാത്രം ശമ്പള വര്‍ധന ബാധമാകുന്ന തരത്തില്‍ ഉത്തരവിറക്കിയതിനെതിരെ കോടതിയെ സമീപിക്കാന്‍ ആദ്യ അധ്യക്ഷന്‍ ആര്‍ വി രാജേഷ് തീരുമാനിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.