തിരുവനന്തപുരം: സജി ചെറിയാന്‍റെ രാജിയും വിവാദങ്ങളും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി പരിശോധിക്കുന്നു. സമ്പൂര്‍ണ സെക്രട്ടേറിയറ്റ് യോഗമാണ് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഭരണഘടനയെ വിമര്‍ശിക്കുന്ന പരാമര്‍ശത്തിന്‍റെ പേരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിയമപ്രശ്നങ്ങളാണ് സിപിഎം പരിശോധിക്കുന്നത്.
സജി ചെറിയാന് പകരം മന്ത്രി തത്കാലം വേണ്ടെന്നാണ് നിലവിലെ ധാരണ. സജി ചെറിയാന്‍റെ വകുപ്പുകള്‍ നിലവില്‍ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. ഏതെങ്കിലും മന്ത്രിക്ക് അധിക ചുമതലയായി വകുപ്പുകള്‍ നല്‍കുന്നതും ഇന്നത്തെ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നും രാജി വച്ച ഇപി ജയരാജന്‍ പിന്നീട് മടങ്ങി വന്ന പോലെ കേസുകള്‍ തീരുന്ന മുറക്ക് സജി ചെറിയാനെയും മടക്കി കൊണ്ട് വരാനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിനാലാണ് വിവാദം സംബന്ധിച്ചുള്ള നിയമ പ്രശ്നങ്ങള്‍ സിപിഎം ആഴത്തില്‍ പരിശോധിക്കുന്നത്.