ETV Bharat / state

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ്: പൊലീസ് റിപ്പോര്‍ട്ടില്‍ കോടതി വിധി ഇന്ന്

author img

By

Published : Jan 5, 2023, 9:11 AM IST

കേസില്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പൊലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

saji cherian  saji cherian case  saji cherian case police report  thiruvalla court  Thiruvalla First Class Magistrate Court  ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ്  തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  മന്ത്രി സജി ചെറിയാൻ കേസ്  സജി ചെറിയാൻ
SAJI CHERIAN

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് സ്വീകരിക്കുന്നതില്‍ ഇന്ന് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയും. സിബിഐ അന്വേഷണത്തിൽ തീരുമാനം ഉണ്ടാകുന്നതുവരെ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകന്‍റെ ആവശ്യം. കേസ് ഇന്നലെ പരിഗണിച്ചപ്പോഴും പരാതിക്കാരന്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചെങ്ങന്നൂര്‍ എംഎല്‍എ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്‌തതെന്നും പൊലീസ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന്‍ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നത്.

അതനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ കൈമാറിയത്. അതേസമയം, ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്‌ടമായ സജി ചെറിയാന്‍ ഇന്നലെയാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കെടുത്തു. ദൃഢ പ്രതിജ്ഞയാണ് സജി ചെറിയാന്‍ എടുത്തത്.

സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗം ഭരണഘടനയെ അധിക്ഷേപിക്കുന്നതാണെന്ന ആരോപണമുയരുകയും പിന്നാലെ പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് സജി ചെറിയാന് ആറ് മാസം മുന്‍പ് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.