തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമർശനങ്ങളുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. കേരളത്തിൽ ജനാധിപത്യ സർക്കാരല്ല എന്നും ഭരണത്തിൽ സുതാര്യത ഇല്ലെന്നും സദാനന്ദ ഗൗഡ വിമർശിച്ചു. പന്തളത്തുനിന്ന് ജനങ്ങൾ സർക്കാരിനെ തിരുത്തി തുടങ്ങിയെന്നും നിയമവാഴ്‌ച അട്ടിമറിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രിക്ക് ചുറ്റുമുള്ള ചിലരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും സ്‌പീക്കർക്കും മന്ത്രിമാർക്കും പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേ സമയം സംസ്ഥാനത്തിന്‍റെ ആവശ്യത്തിനായി കേന്ദ്രത്തെ സമീപിക്കാൻ മുഖ്യമന്ത്രിക്ക് വിമുഖതയാണെന്നും സദാനന്ദ ഗൗഡ ആരോപിച്ചു. മാത്രമല്ല ദേവസ്വം ബോർഡിനെ സി.പി.എം രാഷ്‌ട്രീയ കേന്ദ്രമാക്കി മാറ്റിയെന്നും ബി.ജെ.പി അധികാരത്തിൽ വന്നാൽ അതിന് മാറ്റം ഉണ്ടാകുമെന്നും അധികാരം വിശ്വാസികൾക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും ക്രിസ്‌ത്യാനികളാണ് കൂടുതൽ ഇരയാകുന്നതെന്നും ബി.ജെ.പി അധികാരത്തിൽ വന്നാൽ യു.പി മോഡലിൽ ലൗ ജിഹാദ് നിരോധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു