തിരുവനന്തപുരം: ഓണ പൂജകൾക്കായി ശബരിമല നട നാളെ (ഓഗസ്റ്റ് 6) തുറക്കും. നാളെ വൈകുന്നേരം 5 മണിക്കാണ് നട തുറക്കുന്നത്. ശനിയാഴ്‌ച വരെ ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
തിരുവോണ ദിവസം പ്രത്യേക പൂജകൾക്കൊപ്പം ഉദയാസ്‌തമയപൂജ, അഷ്‌ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളിലുണ്ടാകും. 10-ാം തീയതി ശനിയാഴ്‌ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്‌ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം.
നിലയ്‌ക്കലിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.