ETV Bharat / state

ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിങിന് തുടക്കമായി - Sabarimala vertual queue started

ബുക്കിംഗ് നവംബര്‍ എട്ടിന് ആരംഭിക്കും. ശബരിമല ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് www.sabarimalaonline.org എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗിന് തുടക്കമായി
author img

By

Published : Oct 28, 2019, 11:33 PM IST

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിങിന് തുടക്കമായി. സ്വാമി ക്യൂ ബുക്കിംഗ് എന്ന വിഭാഗത്തില്‍ , മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന പരമ്പരാഗത പാതയിലൂടെയാണ് തീര്‍ഥാടനം. തീര്‍ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്സ്, ഐഡന്‍റിറ്റി കാര്‍ഡ്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിങ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികള്‍ക്ക് ബുക്കിങിന് സ്ക്കൂള്‍ ഐഡന്‍റിറ്റി കാര്‍ഡ് ഉപയോഗിക്കാം.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പണ്‍ ലഭിക്കും. ബുക്കിങ് പൂര്‍ത്തിയാക്കിയ ശേഷം ദര്‍ശനസമയവും തീയതിയും തീര്‍ഥാടകന്‍റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍ ക്യൂ / സ്വാമി ക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്‍റ് എടുക്കണം. വിര്‍ച്വല്‍ ക്യൂ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പൊലീസിന്‍റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് പ്രവേശന കാര്‍ഡ് കൈപ്പറ്റണം. വിര്‍ച്വല്‍ ക്യൂ പ്രവേശന കാര്‍ഡ് കൈവശമുള്ളവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമേ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം സാധ്യമാകൂ. കൂടുതല്‍ വിവരങ്ങള്‍ www.sabarimalaonline.org എന്ന വെബ് പോര്‍ട്ടല്‍ നിന്നും 7025800100 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും ലഭിക്കും.

Intro:ശബരിമല തീര്‍ഥാടകര്‍ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങിന് തുടക്കമായി.
ശരംകുത്തി വഴിയുളള പരമ്പരാഗത പാതയുടെ ബുക്കിംഗ് നവംബര്‍ 8 ന് ആരംഭിക്കും.
ശബരിമല ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് www.sabarimalaonline.org എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വിര്‍ച്വല്‍ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ തീർത്ഥാടകർ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സ്വാമി ക്യൂ ബുക്കിംഗ് എന്ന വിഭാഗത്തില്‍ , മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന പരമ്പരാഗത പാതയിലൂടെയാണ് തീര്‍ഥാടനം.
തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്സ്, ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികള്‍ക്ക് ബുക്കിംഗിന് സ്ക്കൂള്‍ ഐഡന്‍റിറ്റി കാര്‍ഡ് ഉപയോഗിക്കാം.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പണ്‍ ലഭിക്കും. .
ബുക്കിംഗ് പൂര്‍ത്തിയാക്കിയശേഷം ദര്‍ശനസമയവും തീയതിയും തീര്‍ത്ഥാടകന്‍റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍ക്യൂ / സ്വാമിക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്‍റ് എടുക്കണം.
വിര്‍ച്വല്‍ക്യൂ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പോലീസിന്‍റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് പ്രവേശന കാര്‍ഡ് (Virtual Q Entry Card) കൈപ്പറ്റണം. തീര്‍ത്ഥാടകര്‍ ബുക്കിംഗിന് ഉപയോഗിച്ച ഫോട്ടോ ഐഡന്‍റി കാര്‍ഡ് കൗണ്ടറില്‍ കാണിക്കണം. വിര്‍ച്വല്‍ക്യൂ പ്രവേശന കാര്‍ഡ് (Entry Card) കൈവശമുള്ളവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമേ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം സാധ്യമാകൂ.
കൂടുതല്‍ വിവരങ്ങള്‍ www.sabarimalaonline.org എന്ന വെബ് പോര്‍ട്ടല്‍ നിന്നും 7025800100 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും ലഭിക്കും.

Etv Bharat
Thiruvananthapuram.Body:.Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.