ETV Bharat / state

ശബരിമലയിൽ നടന്ന സംഭവങ്ങൾ വേദനിപ്പിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രൻ - ശബരിമലയിൽ കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ വരാനിരിക്കുന്ന വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്താൽ കരയുകയാണെന്ന് കെ. സുരേന്ദ്രൻ

kadakampally surendran news  kadakampally surendran on sabarimala  Kerala Devaswom Minster news  കടകംപള്ളി സുരേന്ദ്രൻ വാർത്ത  ശബരിമലയിൽ കടകംപള്ളി സുരേന്ദ്രൻ  കേരള ദേവസ്വം മന്ത്രി
ശബരിമലയിൽ നടന്ന സംഭവങ്ങൾ വേദനിപ്പിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രൻ
author img

By

Published : Mar 11, 2021, 4:25 PM IST

തിരുവനന്തപുരം: വനിതാ പ്രവേശന വിഷയത്തിൽ ശബരിമലയിൽ നടന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രൻ. ശബരിമല ക്ഷേത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുമായും രാഷ്ട്രീയ പാർട്ടികളുമായും പൊതുജനങ്ങളുമായും കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ഇടത് സർക്കാർ സുപ്രീം കോടതിയുടെ അന്തിമവിധി നടപ്പാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ 6 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് മന്ത്രി പ്രസ്‌താവനയുമായി രംഗത്തെത്തിയത്. ഇടത് പക്ഷ സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും ശബരിമല പ്രശ്‌നം ഉന്നയിക്കുന്ന സമയത്താണ് അദ്ദേഹം വിശദീകരണവുമായി എത്തുന്നത്. 2018 ൽ മൂന്നുമാസത്തോളം നീണ്ടുനിന്ന വാർഷിക തീർഥാടന കാലത്ത് കേരളം ഇന്നേ വരെ കാണാത്ത രീതിയിലുള്ള പ്രതിഷേധങ്ങൾക്കായിരുന്നു ശബരിമല സാക്ഷ്യം വഹിച്ചിരുന്നത്. ശബരിമല പ്രക്ഷോഭത്തിന് പിന്നാലെ എത്തിയ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് നേരിടേണ്ടി വന്നത് വൻ തോൽവിയും ആയിരുന്നു. 20ൽ 19 സീറ്റുകളിലും എൽഡിഎഫ് തോറ്റു. എന്നിരുന്നാലും തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചുവരവായിരുന്നു ഇടത് പക്ഷം കാഴ്‌ചവെച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം വീടുതോറും പ്രചാരണം നടത്തിയ പാർട്ടി, ശബരിമല വിഷയത്തിൽ ഒരു വിഭാഗം വിശ്വാസികൾ ഇടതുപക്ഷത്തെ തെറ്റിദ്ധരിച്ചതായി സമ്മതിച്ചിരുന്നു. അതേസമയം, ഈ സംഭവങ്ങളെക്കുറിച്ച് ആളുകൾ കൂടുതൽ ആശങ്കപ്പെടുന്നില്ലെന്ന് സുരേന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു. കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിധി എന്തുതന്നെയായാലും, വിശ്വാസികൾ, രാഷ്‌ട്രീയ പാർട്ടികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ എല്ലാവരുമായും ചർച്ച ചെയ്‌തതിനുശേഷം മാത്രമേ സർക്കാർ ഇത് നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിണറായി വിജയന്‍ സർക്കാർ അടുത്തിടെ പിൻവലിച്ചതായും അതൊരു സന്ദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, മന്ത്രിയുടെ പ്രസ്‌താവന തള്ളിക്കളഞ്ഞ ബിജെപി ശബരിമല ക്ഷേത്രത്തിൽ നടന്ന എല്ലാത്തിനും സർക്കാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഗംഗയിൽ ആയിരം തവണ മുങ്ങിയാലും ശബരിമലയോട് കാണിച്ച ക്രൂരതയ്ക്കും അനീതിക്കും ക്ഷമ നൽകില്ലെന്നും പാർട്ടി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ വരാനിരിക്കുന്ന വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്താൽ കരയുകയാണെന്നും സംസ്ഥാനത്തെ ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.