ETV Bharat / state

അരവണ കാൻ നിർമിക്കാൻ ഫാക്‌ടറി, സ്വന്തമായി വൃദ്ധസദനവും ഗ്യാസ് ഏജൻസിയും പെട്രോൾ പമ്പും: തിരുവിതാംകൂർ ദേവസ്വം ബജറ്റ് പ്രഖ്യാപനങ്ങൾ - അരവണ

ശബരിമലയിൽ അരവണ വിൽപ്പനയ്ക്ക് കാനുകള്‍ ഉത്പാദിപ്പിക്കാൻ പുതിയ ഫാക്‌ടറി ആരംഭിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70 വയസ് കഴിഞ്ഞ ഹിന്ദുക്കൾക്ക് വൃദ്ധസദനം, സ്വന്തമായി ഗ്യാസ് ഏജൻസി, പുതിയ പെട്രോൾ പമ്പ് ആരംഭിക്കാൻ ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

Sabarimala Dewaswom plans to produce cans  Sabarimala Dewaswom  Sabarimala  Dewaswom plans to produce cans for Aravana  Factory to produce cans for supplying Aravana  ശബരിമലയില്‍ അരവണയ്‌ക്കായുള്ള കാനുകള്‍  ശബരിമല  കാനുകള്‍ ഉത്പാദിപ്പിക്കാൻ ദേവസ്വം  ഫാക്‌ടറി ആരംഭിക്കാനൊരുങ്ങുന്നു  അരവണ  ബജറ്റ്
ശബരിമലയില്‍ അരവണയ്‌ക്കായുള്ള കാനുകള്‍ ഉത്പാദിപ്പിക്കാൻ ദേവസ്വം പുതിയ ഫാക്‌ടറി ആരംഭിക്കാനൊരുങ്ങുന്നു
author img

By

Published : Mar 30, 2023, 3:29 PM IST

തിരുവനന്തപുരം: ശബരിമലയിൽ അരവണ വിൽപ്പനയ്ക്കായുള്ള കാനുകൾ ഉത്പാദിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഫാക്‌ടറി ആരംഭിക്കുന്നു. ദേവസ്വം ബോർഡിന്‍റെ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് അരവണ കാൻ നിർമാണ ഫാക്‌ടറി ആരംഭിക്കാൻ തുക വകയിരുത്തിയത്. ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് ബജറ്റ് അംഗീകരിച്ചതെന്ന് ദേവസ്വം പ്രസിഡന്‍റ് കെ.അനന്തഗോപൻ പറഞ്ഞു.

ആദ്യഘട്ടത്തിൽ ശബരിമലയിലേക്കുള്ള കാനുകൾ മാത്രമാണ് നിർമിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ എല്ലാ ക്ഷേത്രങ്ങളിലേക്കും ഇത് വർധിപ്പിക്കും. 17 കോടി രൂപയുടെ കാനുകൾ അരവണ വില്‍പനയ്ക്കായി ആവശ്യം വരുന്നുണ്ട്. ഈ കാനുകൾ നിർമിക്കാൻ പത്തനംതിട്ടയിലെ മല്ലപ്പള്ളി താലൂക്കിലെ കള്ളിയൂരിൽ ഫാക്‌ടറി സ്ഥാപിക്കും. ഇതിലൂടെ 10 കോടി രൂപ ഭാവിയിൽ ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 140 കോടി നിരുപാധികമായി സർക്കാർ നല്‍കി. 1257 കോടി 12 ലക്ഷത്തി 87957 രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. 1353 കോടി ചെലവും പ്രതീക്ഷിക്കുന്നു. മൂന്ന് കോടി 82 ലക്ഷത്തി 22987 രൂപയുടെ മിച്ച ബജറ്റാണ് അംഗീകരിച്ചത്. ശബരിമലയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി 56 കോടിയും വിലയിരുത്തി. ശബരിമലയ്ക്ക് പ്രത്യേകമായി 21 കോടിയും വകയിരുത്തി. 40 കോടി രൂപയാണ് വൈദ്യുതി നവീകരണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുള്ളത്.

70 വയസ് കഴിഞ്ഞ ഹിന്ദുക്കൾക്ക് വൃദ്ധസദനം ആരംഭിക്കും. ക്ഷേത്രങ്ങളിലെ മ്യൂറൽ പെയിന്‍റിങുകൾ സംരക്ഷിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി. സ്വന്തമായി ഗ്യാസ് ഏജൻസി സ്ഥാപിക്കാനും തമിഴ്‌നാട്ടിൽ ദേവസ്വ സ്ഥലത്ത് തെങ്ങ് കൃഷി നടത്താനും ബജറ്റില്‍ പദ്ധതിയുണ്ട്. ഉത്തർപ്രദേശിലെ വാരാണസിയിൽ ദേവസ്വത്തിനുള്ള സ്ഥലത്ത് നിലവിലുള്ള കെട്ടിടം അംഗീകരിക്കും. പുതിയ പെട്രോൾ പമ്പ് ആരംഭിക്കാൻ ഒരു കോടി രൂപയും വകയിരുത്തി.

ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള നാല് കോളജുകൾക്കും 24 സ്‌കൂളുകൾക്കുമായി ഏഴ് കോടി രൂപ വകയിരുത്തി. മതപാഠശാലകൾക്കായി 67 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മതപാഠശാല അധ്യാപകരുടെ അലവൻസ് അടക്കം ഇതിലൂടെ വർധിപ്പിക്കും. ദേവസ്വം ബോർഡിന്‍റെ 26 ആനകളുടെ സംരക്ഷണത്തിനായി ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

അതേസമയം ശബരിമലയില്‍ അരവണ നിര്‍മാണത്തിനുപയോഗിക്കുന്ന ഏലയ്‌ക്ക ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കൊച്ചി ലാബില്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത ഏലയ്‌ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന് നേരത്തെ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. അനുവദനീയമായ അളവിനേക്കാൾ കീടനാശിനിയുടെ അംശമടങ്ങിയ ഏലയ്ക്ക ഭക്ഷ്യ സുരക്ഷ മാനദണ്ഡപ്രകാരം സുരക്ഷിതമല്ലെന്നായിരുന്നു തിരുവനന്തപുരത്തെ ലാബിന്‍റെ റിപ്പോർട്ട്.

ശബരിമലയിലേക്ക് കഴിഞ്ഞ വര്‍ഷം വരെ ഏലയ്ക്ക വിതരണം ചെയ്‌തത് അയ്യപ്പ സ്പൈസസ് എന്ന സ്ഥാപനമായിരുന്നു. എന്നാൽ ഇത്തവണ കൃത്യമായ ടെൻഡർ നടപടികളിലൂടെയല്ലാതെ പ്രാദേശിക വിതരണക്കാരന് കരാർ നൽകിയെന്നാരോപിച്ചുള്ള ഇവരുടെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

Also Read: ശബരിമല സന്നിധാനം മുതല്‍ കെഎസ്‌ആർടിസി ബസ് വരെ... രാഹുല്‍ ആള് കേമനാ...

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.