ETV Bharat / state

കൊവിഡ് സ്ഥിരീകരിച്ച വിഎസ്എസ്‌സി ഉദ്യോഗസ്ഥന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു - route map of the VSSC employee

രോഗത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതിനേക്കാള്‍ ആശങ്കയുണര്‍ത്തുന്ന കാര്യമാണ് ഇയാളുടെ റൂട്ട് മാപ്പ്

തിരുവനന്തപുരം  റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു  വിഎസ്എസ്സി ഉദ്യോഗസ്ഥൻ  route map of the VSSC employee  VSSC employee
റൂട്ട് മാപ്പ്
author img

By

Published : Jun 28, 2020, 1:40 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വിഎസ്എസ്‌സി ഉദ്യോഗസ്ഥന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്‌കൂളുകള്‍, ആശുപത്രികൾ, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തിയ ഇയാളുടെ റൂട്ട് മാപ്പ് സങ്കീർണമാണ്. 24കാരനായ തിരുമല തൃക്കണ്ണാപുരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതിനേക്കാള്‍ ആശങ്കയുണര്‍ത്തുന്ന കാര്യമാണ് ഇയാളുടെ റൂട്ട് മാപ്പ്.

സർക്കാർ ഓഫീസുകളും സ്‌കൂളും ഇയാൾ സന്ദർശിച്ചിട്ടുണ്ട്. ഇതോടൊപ്പം രണ്ട് സ്വകാര്യ ആശുപത്രികളിലും ഇയാൾ ചികിത്സ തേടി. തൃക്കണ്ണാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാൾ മണക്കാട്ടുള്ള സ്വന്തം വീട്ടിലും കിള്ളി ഭാഗത്തുള്ള ഭാര്യവീട്ടിലും നിരന്തരം സന്ദർശനം നടത്തിയിരുന്നു. ഈ മാസം നാല് മുതലുള്ള റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്. അതിസങ്കീർണമായ റൂട്ട് മാപ്പ് അനുസരിച്ച് ഇയാളുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.