കോട്ടയം: മരംമുറി വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ. നവംബർ ഒന്നിന് യോഗം നടന്നതായി അറിയില്ലെന്നും സെപ്റ്റംബർ 17ന് നടന്ന യോഗത്തിൽ പലവിഷയങ്ങളും ചർച്ചയായെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം ഒന്നിന് യോഗം ചേര്‍ന്നിട്ടില്ല. 17ന് നടന്ന യോഗത്തിൽ മരംമുറി തീരുമാനം എടുത്തെങ്കില്‍ അന്വേഷിക്കണം.
കൂടുതല്‍ വായനക്ക്: CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്
യോഗത്തില്‍ അത്തരമൊരു തീരുമാനം ഉള്ളതായി ഇതുവരെ അറിയില്ല. ഉദ്യോഗസ്ഥ വീഴചയുണ്ടോ എന്നന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ടി.കെ. ജോസിന്റ പങ്ക് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ട്. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ.
മരംമുറി ഉത്തരവ് ഇറങ്ങുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അറിയണമായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.