ETV Bharat / state

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് : മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി ആര്‍ഒസി റിപ്പോര്‍ട്ട്

CMRL and Exalogic deal : വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെടുത്തി ആര്‍ഒസി റിപ്പോര്‍ട്ട്.

cmrl and exalogic deal  സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്  chief minister pinarayi vijayan  ആര്‍ഒസി റിപ്പോര്‍ട്ട്
cmrl and exalogic
author img

By ETV Bharat Kerala Team

Published : Jan 19, 2024, 10:50 AM IST

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്തി ആര്‍ഒസി (രജിസ്ട്രാര്‍ ഓഫ് കമ്പനി) റിപ്പോര്‍ട്ട് (CMRL and Exalogic deal). കെഎസ്‌ഐഡിസി വഴി കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെ തൽപരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തത് ചട്ടലംഘനമെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് മുഖ്യമന്ത്രിക്ക് സ്വാധീനമുള്ളതിനാലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് തൽപരകക്ഷി ഇടപാട് അഥവാ റിലേറ്റഡ് പാര്‍ട്ടി ഇടപാടായി സാക്ഷ്യപ്പെടുത്താത്തതിനെ ചോദ്യം ചെയ്‌താണ് ബെംഗളൂരു ആര്‍ഒസി മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശിക്കുന്നത്.
വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഡിസിക്ക് 13.4 % ഓഹരിയുള്ള സ്ഥാപനമാണ് സിഎംആര്‍എല്‍.

സിഎംആര്‍എല്‍ ഡയറക്‌ടര്‍ ബോര്‍ഡില്‍ കെഎസ്‌ഐഡിസി പ്രതിനിധിയുമുണ്ട്. എന്നിട്ടും സിഎംആര്‍എല്ലുമായുള്ള ഇടപാട് തൽപരകക്ഷി ഇടപാടായി സാക്ഷ്യപ്പെടുത്താത്തതാണ് ആര്‍ഒസി ചട്ടലംഘനമായി കണ്ടെത്തുന്നത്. മുഖ്യമന്ത്രിക്കോ തനിക്കോ കെഎസ്‌ഐഡിസിയുമായി നേരിട്ട് ബന്ധമില്ലെന്നും കെഎസ്‌ഐഡിസി ബോര്‍ഡ് അംഗങ്ങളാരും തന്‍റെ കുടുംബാംഗങ്ങളല്ലെന്നുമായിരുന്നു വീണയുടെ മറുപടി(ROC Report On Exalogic).

സംസ്ഥാനത്തിന്‍റെ ധാതുസമ്പത്തിന്‍റെ അവകാശിയായ സര്‍ക്കാരിന് സിഎംആര്‍എല്ലിന് മേല്‍ സ്വാധീനമുണ്ട്. മുഖ്യമന്ത്രിക്ക് കെഎസ്‌ഐഡിസിയിലുള്ള സ്വാധീനവും നിയന്ത്രണവും വഴി സിഎംആര്‍എല്ലിലും നിയന്ത്രണമുണ്ടെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ട്.

മാസപ്പടി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് കേന്ദ്രം : സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയടക്കം മാസപ്പടി വാങ്ങിയ സംഭവത്തിൽ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രം ഹൈക്കോടതിയിൽ. സീരിയസ് ഫ്രോഡ് ഇൻവസ്‌റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് വീണയുടെ എക്‌സാലോജിക് കമ്പനിയ്‌ക്കെതിരെയടക്കം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

ഇതെത്തുടർന്ന് കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണ ഉത്തരവിന്‍റെ പകർപ്പ് ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി, ഹർജി ഈ മാസം 24 ലേക്ക് മാറ്റി. സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

Also Read: മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞു, വീണ ചെയ്‌തത് ക്രിമിനല്‍ കുറ്റം : മാത്യു കുഴല്‍നാടന്‍

മാസപ്പടി വാങ്ങിക്കൊണ്ട് രാഷ്ട്രീയ നേതാക്കളും, കമ്പനിയും ചേർന്ന് അഴിമതി നടത്തിയിട്ടുണ്ടെന്നും, കേരള തീരത്തെ അനധികൃത മൈനിങ്ങിനായി വൻ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത് കേരളത്തിന് വലിയ പൊതുനഷ്‌ടം ഉണ്ടാക്കി. ഇക്കാര്യത്തിൽ അന്വഷണം ആവശ്യപ്പെട്ട് നേരത്തെ എസ്എഫ്ഐഒയ്ക്ക് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.