ETV Bharat / state

മുറിവോ വേദനയോ ഇല്ല, സര്‍ജറി ഇനി റോബോട്ടിക്കായി; ആദ്യമായി തിരുവനന്തപുരം ആര്‍സിസിയില്‍ - തിരുവനന്തപുരം ആര്‍സിസി

How Robotic surgery helps in crucial surgeries : റോബോട്ടിന്‍റെ സഹോയത്തോടെ സര്‍ജനാണ് ശസ്‌ത്രക്രിയ നടത്തുക. അതിസങ്കീര്‍ണമായ ശസ്‌ത്രക്രിയകളില്‍ റോബോട്ടിക് സംവിധാനം നിര്‍ണായകമാകും.

Robotic surgery in RCC  Robotic surgery in Kerala  തിരുവനന്തപുരം ആര്‍സിസി  റോബോട്ടിക് സര്‍ജറി
robotic-surgery-at-thiruvananthapuram-rcc
author img

By ETV Bharat Kerala Team

Published : Jan 15, 2024, 7:03 PM IST

Robotic surgery in hospitals of Kerala

തിരുവനന്തപുരം : അതി സങ്കീർണമായ ശസ്ത്രക്രിയകൾ എളുപ്പത്തിൽ നിർവഹിക്കുന്ന റോബോട്ടിക് സർജറി തിരുവനന്തപുരം ആർസിസിയിലും എത്തുന്നു (Robotic surgery in Thiruvananthapuram RCC). വിദേശ രാജ്യങ്ങളിലും രാജ്യത്തെ പ്രധാന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളിലും മാത്രം ലഭ്യമായിരുന്ന സേവനമാണ് ഇപ്പോൾ സർക്കാർ മേഖലയിലും എത്തിയിരിക്കുന്നത്. ചികിത്സ എളുപ്പമാക്കുന്നതോടൊപ്പം രോഗികളുടെ ഓപ്പറേഷന് ശേഷമുള്ള വിശ്രമകാലവും റോബോട്ടിക് സർജറി ട്രീറ്റ്‌മെന്‍റിലൂടെ കുറയും.

സംസ്ഥാന സർക്കാരിന്‍റെ 30 കോടി രൂപ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് (Robotic surgery in hospitals of Kerala). ലോകത്തെ ഏറ്റവും മികച്ച റോബോട്ടിക് സംവിധാനമായ ഡാവിൻസി എക്സൈസ് സിസ്റ്റമാണ് ആർസിസിയിൽ സ്ഥാപിച്ചതെന്നും ഒരു സർക്കാർ മേഖലയിലെ ഇത്തരം സംവിധാനം ഇതാദ്യമാണെന്നും ആർസിസി സർജറി വിഭാഗം മേധാവി ഡോ. ഷാജി തോമസ് ഇടിവി ഭാരതിനോട് പറഞ്ഞു.

എന്താണ് റോബോട്ടിക് സർജറി (what is robotic surgery) : റോബോട്ടിക് സർജറിയില്‍ പൂർണമായും റോബോട്ടുകൾ അല്ല ശസ്‌ത്രക്രിയ നടത്തുന്നത് (How Robotic surgery helps in crucial surgeries). റോബോട്ടിന്‍റെ സഹായത്തോടെ സർജനാണ് ഓപ്പറേഷൻ നടത്തുക. പ്രധാനമായും ഈ മെഷീന് മൂന്ന് ഭാഗങ്ങൾ ആണ് ഉള്ളത്. 1 - റോബോട്ടിനെ കണ്ട്രോൾ ചെയ്യുന്നതിനായി സർജൻ ഇരിക്കുന്ന ഭാഗം. 2- ക്യാമറ ഓപ്പറേഷൻ ചെയ്യാനുള്ള ഉപകരണങ്ങൾ എന്നിവ ഘടിപ്പിച്ച ഭാഗം, 3 - 'വിഷൻ കാർട്'- ഈ ഭാഗമാണ് മറ്റ് രണ്ട് ഭാഗങ്ങളെ കണക്‌ട് ചെയ്യുന്നതും മെഷീന്‍ നിയന്ത്രിക്കാൻ സര്‍ജനെ സഹായിക്കുന്നതും.

സങ്കീർണമായ ഭാഗങ്ങളിൽ ശസ്‌ത്രക്രിയ നടത്തുന്ന സമയത്ത് രോഗിക്ക് ഉണ്ടാവുന്ന ചെറിയ മുറിവുകൾ, വേദന എന്നിവ പോലുള്ളവ ഒഴിവാക്കാൻ റോബോട്ടിക് സർജറിയിലൂടെ സാധിക്കും. ഇത് മൂലം രോഗിക്ക് സർജറിക്ക് ശേഷം അധികകാലം വിശ്രമം വേണ്ടി വരില്ല. മെഷീനിലെ മാഗ്നിഫൈഡ് വ്യൂ ഉപയോഗിച്ച് ഡോക്‌ടർക്ക് സർജറി ചെയ്യുന്ന ഭാഗം കൂടുതൽ കൃത്യതയോടെ കാണാൻ പറ്റും (is robotic surgery safe).

കൂടാതെ ഒരു ഭാഗത്ത് ഇരുന്നുകൊണ്ട് തന്നെ സർജറി ചെയ്യുന്ന എല്ലാ ഭാഗങ്ങളും കാണാൻ സാധിക്കും. റോബോട്ടിക് സർജറിയെ കുറിച്ച് ഡോക്‌ടർമാർക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലനം നൽകും. ഇതിന് ശേഷമാണ് സേവനം രോഗികൾക്ക് ലഭ്യമാക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.