തിരുവനന്തപുരം: പാറശാലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ മോഷണം. പ്രതിയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പാറശാല പരശുവയ്‌ക്കലില്‍ ജംഗ്‌ഷനില്‍ സുകുമാരന്‍റെ ഉടമസ്ഥതയിലുള്ള മുരുക ഹോട്ടലിലാണ് മോഷണം നടന്നത്. 30,000 രൂപ മോഷണം പോയതായാണ് പരാതി.
സംസ്ഥാനത്ത് രാത്രികാല നിയന്ത്രണത്തിന്‍റെ ഭാഗമായാണ് ഹോട്ടല്‍ അടച്ചത്. ഞായറാഴ്‌ച പകല്‍ ഹോട്ടല്‍ തുറന്നപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. സംഭവത്തില്‍ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: ശബരിമല തീർഥാടകരുടെ വാഹനം തകർത്ത് മോഷണം