ETV Bharat / state

വിഴിഞ്ഞം തുറമുഖ സമരം ശക്തം ; റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധക്കാര്‍ - തുറമുഖ നിർമ്മാണം വിഴിഞ്ഞം

അതിരൂപതയ്‌ക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. ക്രമസമാധാനം കണക്കിലെടുത്ത് ഉപരോധ സമരത്തിന് ജില്ല കലക്‌ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു

road blocks vizhinjam protest thiruvananthapuram  vizhinjam protest updation  vizhinjam protest  vizhinjam  വിഴിഞ്ഞം തുറമുഖ തമരം  റോഡ് ഉപരോധം വിഴിഞ്ഞം  വിഴിഞ്ഞം സമരം  റോഡ് ഉപരോധ സമരം വിഴിഞ്ഞം  വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം  വിഴിഞ്ഞം സമരസമിതി  ലത്തീൻ അതിരൂപത വിഴിഞ്ഞം സമരം  തുറമുഖ നിർമ്മാണം വിഴിഞ്ഞം  ഉപരോധ സമരത്തിന് ജില്ലാ കലക്‌ടർ നിരോധനം
വിഴിഞ്ഞം തുറമുഖ സമരം ശക്തമാകുന്നു: റോഡ് ഉപരോധം ആരംഭിച്ചു
author img

By

Published : Oct 17, 2022, 9:32 AM IST

Updated : Oct 17, 2022, 2:29 PM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കി സമരസമിതി. ഇതിന്‍റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം ആരംഭിച്ചു. ആറ്റിങ്ങൽ, ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷൻകടവ്, പൂവാർ, ഉച്ചക്കട എന്നിവടങ്ങളിലേക്ക് അതിരൂപതയ്ക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിൽ സമരം വ്യാപിപ്പിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും നടത്തും.

വിഴിഞ്ഞം തുറമുഖ സമരം ശക്തം ; റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധക്കാര്‍

തുറമുഖ നിർമാണം നിർത്തിവയ്ക്കുക എന്ന സമരസമിതിയുടെ ആവശ്യം പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ധാർഷ്‌ട്യ മനോഭാവമാണെന്നും ഇന്നലെ പള്ളികളിൽ വായിച്ച സ‍ർക്കുലറിൽ ആരോപിച്ചിരുന്നു. അതേസമയം പ്രതിഷേധം നേരിടാൻ കൂടുതൽ പൊലീസിനെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു. ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ല കലക്‌ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ചാക്ക ബൈപ്പാസ് റോഡ് ഉപരോധിച്ചു: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ചാക്ക ബൈപ്പാസ് റോഡ് ഉപരോധിച്ചു. ചാക്ക ജങ്ഷനിൽ വള്ളങ്ങൾ നിരത്തിയും തറയിൽ കുത്തിയിരുന്നും മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും വഴിതിരിച്ചുവിട്ടു.

വള്ളങ്ങളും വലകളും ഉൾപ്പെടെയാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനെത്തിയിരിക്കുന്നത്. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം പറയുന്നു. സമരം ഇന്ന് 62-ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് സമരസമിതി പ്രക്ഷോഭം കടുപ്പിച്ചിരിക്കുന്നത്.

Last Updated : Oct 17, 2022, 2:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.