തിരുവനന്തപുരം: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന്‍റെ ആത്മഹത്യ ശ്രമത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. സംഗീത നാടക അക്കാദമി അധ്യക്ഷയും സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവത്തിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചതിനു പിന്നാലെയാണ് ആർഎൽവി രാമകൃഷ്‌ണൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജാതിയുടെ പേരിലാണ് അവസരം നിഷേധിച്ചതെന്ന് രാമകൃഷ്‌ണൻ പറഞ്ഞിരുന്നു.
ആർഎൽവി രാമകൃഷ്‌ണന്‍റെ ആത്മഹത്യ ശ്രമം; മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു - Human Rights Commission
ജാതിയുടെ പേരിലാണ് അവസരം നിഷേധിച്ചതെന്ന് രാമകൃഷ്‌ണൻ പറഞ്ഞിരുന്നു.