ETV Bharat / state

നിയമങ്ങൾ പുനഃപരിശോധിക്കുന്നത് ജനാധിപത്യപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി - police act

പൊതുജനാഭിപ്രായത്തിൻ്റെ കുത്തക പ്രതിപക്ഷത്തിന് ചാർത്തിക്കൊടുക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.

സിപിഎം സംസ്ഥാന സെക്രട്ടറി  നിയമങ്ങൾ പുനഃപരിശോധിക്കുന്നത് ജനാധിപത്യപരം  പൊലീസ് നിയമ ഭേദഗതി  review of laws is democratic says CPM state secretary  police act  police act review
നിയമങ്ങൾ പുനഃപരിശോധിക്കുന്നത് ജനാധിപത്യപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
author img

By

Published : Nov 23, 2020, 2:14 PM IST

Updated : Nov 23, 2020, 2:53 PM IST

തിരുവനന്തപുരം: അനിവാര്യമായ നിയമങ്ങൾ പ്രായോഗികതലത്തിൽ ദുർവിനിയോഗം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ പുനഃപരിശോധിക്കുന്നത് ജനാധിപത്യപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പൊതുജനാഭിപ്രായത്തിൻ്റെ കുത്തക പ്രതിപക്ഷത്തിന് ചാർത്തിക്കൊടുക്കേണ്ടതില്ല. പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച് നല്ല മനുഷ്യർക്കുണ്ടായ ആശങ്കകൾ സർക്കാരും പാർട്ടിയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമ ഭേദഗതി സിപിഎമ്മിൻ്റെ അറിവോടെയാണോ എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറി മറുപടി നൽകിയില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി

ആശങ്കകൾ ഉയർന്നപ്പോൾ തിരുത്തൽ വരുത്തിയല്ലോ, അവിടെ നിൽക്കട്ടെ എന്നായിരുന്നു മറുപടി. സംസ്ഥാനത്ത് തുടർഭരണത്തിന് സാഹചര്യമുണ്ട്. അതിനുള്ള അടിത്തറ തദ്ദേശ തെരഞ്ഞെടുപ്പിൽ രൂപപ്പെടുമെന്നും എ വിജയരാഘവൻ പറഞ്ഞു. മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു എ.വിജയരാഘവൻ.

Last Updated : Nov 23, 2020, 2:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.