ETV Bharat / state

ഉത്തരവില്‍ പിഴവില്ല, ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു; മുട്ടില്‍ മരം മുറിയില്‍ പ്രതികരണവുമായി കെ.രാജന്‍ - Muttil tree felling

തെറ്റായ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി.

റവന്യൂ മന്ത്രി കെ രാജന്‍  കെ രാജന്‍  മുട്ടില്‍ മരം മുറി  കേരള സര്‍ക്കാര്‍  Revenue minister K Rajan  Muttil tree felling  thiruvananthapuram
ഉത്തരവില്‍ പിഴവുണ്ടായിട്ടില്ല; മുട്ടില്‍ മരം മുറിയില്‍ പ്രതികരണവുമായി കെ.രാജന്‍
author img

By

Published : Jun 17, 2021, 12:27 PM IST

Updated : Jun 17, 2021, 2:30 PM IST

തിരുവനന്തപുരം: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ പിഴവില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. 2020 ഒക്ടോബര്‍ 24ന് പുറത്തിറക്കിയ വിവാദ ഉത്തരവില്‍ പിഴവുണ്ടായിട്ടില്ല. എന്നാല്‍ ഈ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് എങ്ങനെ നടന്നു എന്നത് സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എന്തെങ്കിലും തെറ്റായ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കും. വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ വിഷത്തില്‍ പ്രാഥമിക അന്വേഷണം ആണ് നടക്കുന്നത്. അന്വേഷണം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഭയക്കാൻ ഒന്നുമില്ലെന്നും കെ.രാജൻ പറഞ്ഞു.

ഉത്തരവില്‍ പിഴവില്ല, ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു; മുട്ടില്‍ മരം മുറിയില്‍ പ്രതികരണവുമായി കെ.രാജന്‍

ALSO READ: കുളത്തൂരിലും മരം മുറി വിവാദം: ആഞ്ഞിലിത്തടികൾ കടത്തിയതായി പരാതി

സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കും.12,000 പേര്‍ക്ക് 100 ദിവസം കൊണ്ട് പട്ടയം നല്‍കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

Last Updated : Jun 17, 2021, 2:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.