ETV Bharat / state

ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച സംഭവം ; പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി - പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി

എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ചതിനെതിരെ മുഖ്യമന്ത്രി

Chief Minister Write letter to Prime Minister  Filippo Osella  ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച സംഭവം  പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി
ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച സംഭവം; പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി
author img

By

Published : Mar 30, 2022, 4:08 PM IST

തിരുവനന്തപുരം : നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചുതന്നെ തിരികെ അയച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഗൗരവത്തോടെ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഈ മാസം 24ന് തിരുവനന്തപുരത്ത്, മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഫിലിപ്പോ ഒസെല്ല എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. എന്നാല്‍ റിസര്‍ച്ച് വിസയിലെത്തിയ അദ്ദേഹത്തെ മതിയായ കാരണം പോലും വ്യക്തമാക്കാതെ എഫ് ആര്‍ ആര്‍ ഒ വിഭാഗം തിരിച്ചയക്കുകയായിരുന്നു.

Chief Minister Write letter to Prime Minister  Filippo Osella  ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച സംഭവം  പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി  Anthropologist Filipo Osella deported
കത്തിന്‍റെ പൂര്‍ണരൂപം

Also Read: പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണന ഇന്ധനവില എങ്ങനെ വര്‍ധിപ്പിയ്ക്കാമെന്നതിന് ; പരിഹാസവുമായി രാഹുല്‍ ഗാന്ധി

സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാന്‍ കഴിയില്ലെന്നുമാണ് എഫ്.ആര്‍.ആര്‍.ഒ അധികൃതരുടെ നിലപാട്. 65 വയസുകാരനാണ് ഫിലിപ്പോ. പുറത്ത് കാത്ത് നിന്ന സംഘാടകരെ കാണും മുന്‍പുതന്നെ ഇദ്ദേഹത്തെ ഫ്ളൈറ്റ് അറ്റൻഡര്‍മാര്‍ തിരിച്ചുവിളിച്ചു. പിന്നീട് പാസ്‌പോര്‍ട്ടും കൈ രേഖകളും പരിശോധിച്ചു. ഇതിനുശേഷം ഇന്ത്യയിലേക്ക് കടക്കാനാവില്ലെന്നും തിരികെ പോകണമെന്നും അറിയിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.