തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാല് നടകളിലൂടെയും ഭക്തർക്ക് ദർശനം നടത്താം. 60 വയസിന് മുകളിലുള്ളവർക്ക് ഉണ്ടായിരുന്ന നിയന്ത്രണവും നീക്കി. വെളുപ്പിന് 3.45 മുതൽ 4.30 വരെ നിർമാല്യ ദർശനത്തിനും, പുലർച്ചെ 5.15 മുതൽ 6.15 വരെയും, രാവിലെ 10 മണി മുതൽ 12 മണി വരെയും ദർശനം നടത്താം. വൈകീട്ട് അഞ്ച് മണി മുതൽ 6.15 വരെ ദർശനം നടത്താനും അനുമതി ഉണ്ടാകും. കൂടാതെ വിവാഹം, അന്നപ്രാശം, തുലാഭാരം ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തുന്നതിനും സൗകര്യമുണ്ടാകും.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കൂടുതൽ ഇളവുകൾ - ശ്രീപത്മനാഭ സ്വാമി ക്ഷേത്രം
വിവാഹം, അന്നപ്രാശം, തുലാഭാരം ഉൾപ്പടെ ചടങ്ങുകൾ നടത്താം. അറുപത് വയസിന് മുകളിലുള്ളവർക്കും ക്ഷേത്രം സന്ദർശിക്കാം.