ETV Bharat / state

ഔദ്യോഗിക വസതിയില്‍ ഒഴിവില്ല; മന്ത്രി സജി ചെറിയാന് 85000 രൂപയുടെ വാടക വീട്; പ്രതിവര്‍ഷം വാടക മാത്രം 10.20 ലക്ഷം - kerala news updates

മന്ത്രി സജി ചെറിയാന് തലസ്ഥാനത്ത് വാടക വീടൊരുക്കി ടൂറിസം വകുപ്പ്. മാസവാടക 85000. വൈദ്യുതി ബില്ലും വാട്ടര്‍ ബില്ലും കൂട്ടിയാല്‍ ഒരു മാസത്തെ ചെലവ് ഒരു ലക്ഷത്തിലധികമാകും. കെ.വി തോമസിന്‍റെ പ്രതിഫലം സംബന്ധിച്ച ഫയലില്‍ ധനമന്ത്രി ഒപ്പിട്ടിട്ടില്ല.

rental house for minister saji cheriyan  ഔദ്യോഗിക വസതി ഒഴിവില്ല  മന്ത്രി സജി ചെറിയാന് 85000 രൂപയുടെ വാടക വീട്  ടൂറിസം വകുപ്പ്  സജി ചെറിയാന് വീടൊരുക്കി ടൂറിസം വകുപ്പ്  പിണറായി മന്ത്രിസഭ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
സജി ചെറിയാന് 85000 രൂപയുടെ വാടക വീട്
author img

By

Published : Feb 14, 2023, 9:05 PM IST

തിരുവനന്തപുരം: ഇടക്കാലത്ത് പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയ സജി ചെറിയാന് 85000 രൂപ പ്രതിമാസ വാടകയില്‍ തലസ്ഥാനത്ത് വീടൊരുക്കി ടൂറിസം വകുപ്പ്. നിലവില്‍ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിവില്ലാത്തതിനാലാണ് സജി ചെറിയാന് വാടക വീട് കണ്ടെത്തിയത്. വാടകയ്ക്ക് പുറമേ വൈദ്യുതി ബില്ല്, വാട്ടര്‍ ബില്ല് തുടങ്ങിയെല്ലാം കൂടി ചേരുമ്പോള്‍ വാടക ഒരു ലക്ഷത്തിലേക്കുയരും.

ഇതിന് പുറമേ ഈ വീടിലേക്ക് സജി ചെറിയാന്‍ മാറുന്നതിന് മുന്‍പ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ വീട് മോടിപിടിപ്പിക്കലും ഉണ്ടാകും. ഔട്ട് ഹൗസ് ഉള്‍പ്പെടെ വിശാല സൗകര്യങ്ങളുള്ള വീടിന് വാടക ഇനത്തില്‍ മാസം പ്രതിവര്‍ഷം 10.20 ലക്ഷം രൂപയാകും. ചീഫ് വിപ്പ് ഡോ.എന്‍ ജയരാജിനും ഔദ്യോഗിക വസതിയായി വാടക വീടാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് വാടക 45000 രൂപയാണ്. ഇതിന് പുറമേ ചീഫ് വിപ്പിന് 25 പേഴ്‌സണല്‍ സ്റ്റാഫു മുണ്ട്.

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രി സജി ചെറിയാന് ഉയര്‍ന്ന വാടകയ്ക്ക് വീട് എടുത്തത് എന്നതും ശ്രദ്ധേയമാണ്. അതേ സമയം സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രതിനിധിയായി നിയമിതനായ കെ.വി തോമസിന്‍റെ ഓണറേറിയം സംബന്ധിച്ച ഫയല്‍ ധന മന്ത്രി തിരിച്ചയച്ചു. നികുതി വര്‍ധനയ്‌ക്ക് എതിരെ പ്രതിപക്ഷം തെരുവില്‍ സമരം ചെയ്യുമ്പോള്‍ ഇത്തരം ഒരു ഫയലില്‍ ഒപ്പിടുന്നത് കനത്ത പ്രതിഷേധത്തിന് ഇടയാക്കുമെന്ന് കരുതിയാണ് ഇതെന്നാണ് സൂചന.

ഇതോടെ ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ഫയല്‍ തിരികെ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയ്‌ക്ക് അയച്ചു. തനിക്ക് ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നുമുള്ള കത്ത് കെ.വി തോമസ് സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതനുസരിച്ചാണ് ഓണറേറിയത്തിനുള്ള ഫയല്‍ ധന വകുപ്പ് തയ്യാറാക്കിയത്.

ധന വകുപ്പില്‍ നിന്ന് ഫെബ്രുവരി 4ന് ഫയല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ കൈവശമെത്തി. ഫെബ്രുവരി 9ന് എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി ഫയല്‍ ധന വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. പിന്നാലെ ഈ ഫയല്‍ തനിക്ക് ഇപ്പോള്‍ അയയ്‌ക്കേണ്ടെന്ന് ധനമന്ത്രി ബാലഗോപാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തനിക്ക് ശമ്പളം ആവശ്യമില്ല ഓണറേറിയം മതിയെന്ന കത്ത് ജനുവരി 23നാണ് കെ.വി തോമസ് സര്‍ക്കാരിന് നല്‍കിയത്. കത്ത് ജിഎഡി പൊളിറ്റിക്കല്‍ വകുപ്പ് ധനമന്ത്രിക്ക് കൈമാറി. ജനുവരി 18ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കെ.വി തോമസിനെ സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രതിനിധിയാക്കാന്‍ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.