ETV Bharat / state

Ramesh Chennithala On Liquor Policy: 'മദ്യ വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള മത്സരം കാണുമ്പോള്‍ ലോകകപ്പാണോ എന്ന് തോന്നും': രമേശ് ചെന്നിത്തല

author img

By ETV Bharat Kerala Team

Published : Sep 13, 2023, 7:12 AM IST

Debate on the Excise Amendment Bill നിയമസഭയില്‍ നടന്ന അബ്‌കാരി ഭേദഗതി ബില്ലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം

remesh chennithala  liquor policy  Excise Amendment Bill  m b rajesh  Liquor Sale  onam liquor sale  pinarayi vijayan  മദ്യ വില്‍പന  മദ്യ വില്‍പനയില്‍ ഒന്നാം സ്ഥാനം  രമേശ് ചെന്നിത്തല  അബ്‌കാരി ഭേദഗതി ബില്ലിന്‍റെ ചര്‍ച്ച  തിരുവനന്തപുരം  ഓണക്കാലത്ത് മദ്യ വില്‍പന  മദ്യനയം
Ramesh Chennithala On Liquor Policy
രമേശ് ചെന്നിത്തല നിയമസഭ

തിരുവനന്തപുരം : ഓണക്കാലത്ത് മദ്യ വില്‍പനയില്‍ (Liquor Sale) ഒന്നാം സ്ഥാനത്തെത്താനുള്ള മത്സരം കാണുമ്പോള്‍ ഇത് ലോകകപ്പ് മത്സരമാണോ എന്നു തോന്നുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ (Ramesh Chennithala) പരിഹാസം. ഈ ഓണക്കാലത്ത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മദ്യ വില്‍പനയില്‍ ഒന്നാം സ്ഥാനം നേടിയത് ഇരിങ്ങാലക്കുട എന്നാണ്. രണ്ടാം സ്ഥാനത്തെത്തിയത് കൊല്ലം ആശ്രാമം. മൂന്നാം സ്ഥാനം ചങ്ങനാശേരി (Ramesh Chennithala On Liquor Policy).

കേരളത്തിലെ മദ്യം മുഴുവന്‍ കുടിച്ചു തീര്‍ക്കാന്‍ ഈ മൂന്നു സ്ഥലങ്ങളിലെയും ആളുകള്‍ തമ്മില്‍ മത്സരമായിരുന്നെന്നാണ് മാധ്യമ വാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നുകയെന്ന് നിയമസഭയില്‍ നടന്ന അബ്‌കാരി ഭേദഗതി ബില്ലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നതാണ്. ഘട്ടം ഘട്ടമായി കേരളത്തെ മദ്യ മുക്തമാക്കുക എന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ ലക്ഷ്യം അട്ടിമറിക്കുന്നതാണ് പുതിയ നയം.

ഇന്ത്യയിലെ മൂന്നു ശതമാനം മാത്രം ജനസംഖ്യയുള്ള കേരളത്തില്‍ ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന വിദേശമദ്യത്തിന്‍റെ 14 ശതമാനം മദ്യം ഉപയോഗിക്കുന്നു. മലയാളിക്ക് മദ്യത്തോട് വിധേയത്വവും ആര്‍ത്തിയും എന്തുകൊണ്ടാണ്. ഒരു ഭാഗത്ത് മദ്യത്തിന്‍റെ ലഭ്യതയും ഉത്പാദനവും വര്‍ധിപ്പിക്കുകയും മറുഭാഗത്ത് മദ്യ വര്‍ജനം എന്നു പറയുകയും ചെയ്യുന്നതില്‍ കാര്യമില്ല.

ഏപ്രിലില്‍ പ്രഖ്യാപിക്കേണ്ട മദ്യനയം ഏഴ്‌ മാസം വൈകിപ്പിച്ചത് സ്ഥാപിത താത്പര്യക്കാര്‍ക്കു വേണ്ടിയാണ്. അതല്ലെങ്കില്‍ ഇത്രയും വൈകിപ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കണം. ഏതായാലും മദ്യനയം ഇത്രയും വൈകിപ്പിച്ചതിന്‍റെ ഉത്തരവാദി മന്ത്രി എം ബി രാജേഷ് ആണെന്ന് താന്‍ പറയുന്നില്ല.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും ബിയറും കേരളത്തില്‍ നിര്‍മിക്കുമെന്ന പുതിയ മദ്യനയത്തിലെ പ്രഖ്യാപനം ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ പിന്‍വലിച്ച ഡിസ്‌റ്റലറിയും ബ്രൂവറിയും തിരികെ കൊണ്ടു വരുമെന്നതിന്‍റെ പരസ്യമായ പ്രഖ്യാപനമാണ്. ഈ പ്രഖ്യാപനം പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ്. ഇതിലൂടെ വീണ്ടും അഴിമതി നടത്തും എന്ന പ്രഖ്യാപനം നിഷ്‌കളങ്കനായ പാവം എക്‌സൈസ് മന്ത്രിയെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്.

കേരളത്തിന്‍റെ പരിസ്ഥിതിക്കും ഭൂഗര്‍ഭ ജലത്തിനും കാര്യമായി കോട്ടമുണ്ടാക്കുന്നതാണ് ഈ നടപടി. സംസ്ഥാനത്ത് വീണ്ടും ഒരഴിമതിക്ക് കളമൊരുക്കുകയാണോ എന്ന് സംശയമുണ്ടാക്കുന്നുണ്ട്. പ്ലാച്ചിമടയില്‍ ഡിസ്‌റ്റലറിയും ബ്രൂവറിയും സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

പ്ലാച്ചിമടയിലെ കൊക്കോകോള ഫാക്‌ടറിയ്‌ക്കെതിരെ സമരം നടത്തിയ അനുഭവം നമുക്കു മുന്നില്‍ ഒരു പാഠമായുണ്ട്. ഇങ്ങനെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ കേരളത്തിലുടനീളം പുതുപ്പള്ളി ആവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഓണക്കാലത്ത് 'വന്‍ ഹിറ്റായി' സര്‍ക്കാറിന്‍റെ ജവാന്‍ മദ്യം (Jawan Alcohol). സ്വകാര്യ കമ്പനികളുടെ ജനപ്രിയ ബ്രാന്‍ഡുകളെയെല്ലാം പിന്തള്ളിയാണ് ജവാന്‍ മദ്യവില്‍പനയില്‍ ഏറെ മുന്നിലെത്തിയത്. 6.5 ലക്ഷം ലിറ്റര്‍ ജവാന്‍ മദ്യമാണ് ഓണക്കാലത്ത് (Onam Season) വില്‍പന നടത്തിയത്.

ഇതിലൂടെ നികുതിയിനത്തില്‍ അടക്കം വന്‍ നേട്ടമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് (Tiruvalla Travancore Sugars and Chemicals Ltd) ജവാന്‍ റം നിര്‍മിക്കുന്നത്. സ്വകാര്യ കമ്പനികളുടെ മദ്യത്തെക്കാള്‍ ജവാന്‍ മദ്യം വില്‍ക്കുന്നതിന് ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ബെവ്‌റേജസ് കോര്‍പറേഷന്‍ (Beverages Corporation) എംഡി യോഗേഷ് ഗുപ്‌ത (Yogesh Gupta) നിര്‍ദേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.