ETV Bharat / state

എസ്.പി.സിയില്‍ മതപരമായ വേഷം അനുവദിക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

author img

By

Published : Jan 27, 2022, 2:36 PM IST

എൻ സി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ പദ്ധതികളിലൊന്നും മതപരമായ വേഷം അനുവദിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടികാട്ടി.

religious dress code not to be allowed in spc  plea in high court to allow religious dress code in spc  kerala government stand on allowing religious dress code in spc  എസ്പിസി കേഡറ്റില്‍ മതപരമായ വസ്ത്രം അനുവദിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജി  മതപരമായ വസ്ത്രം എസ്പിസി യില്‍ അനുവദിക്കണമെന്നതില്‍ കേരള സര്‍ക്കാറിന്‍റെ മറുപടി  സ്റ്റുഡന്‍റ് പൊലീസ് കേഡര്‍
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് (എസ്പിസി) പദ്ധതിയിൽ മതപരമായ വേഷം ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഹിജാബും ഫുൾസ്ലീവ് വസ്ത്രവും ധരിക്കാൻ അനുമതി ആവശ്യപ്പെട്ട് എസ്പിസിയിൽ അംഗമായ കോഴിക്കോട് ജില്ലയിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഹൈക്കോടതിക്ക് സർക്കാർ നൽകിയ മറുപടിയിലാണ് ഇത്തരം പദ്ധതികളിൽ മതചിഹ്നങ്ങളോ വേഷമോ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയത്.
ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ വേഷം. മതചിഹ്നങ്ങളോ മതപരമായ വേഷമോ പദ്ധതിയിൽ അനുവദിക്കാനാവില്ല. എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ പദ്ധതികളിലൊന്നും മതപരമായ വേഷം അനുവദിക്കുന്നില്ല.

സംസ്ഥാന പൊലീസ് മേധാവിയും ഇക്കാര്യത്തിൽ അഭിപ്രായം അറിയിച്ചിരുന്നു. പൊലീസിനു സമാനമായ പരിശീലനമാണ് എസ്പിസി പദ്ധതിക്കും നൽകുന്നത്. പൊലീസ് യൂണിഫോം മതപരമായ കാഴ്ചപ്പാടുകൾക്ക് മേലെയാണ്. എസ്പിസിയിലും അത് അങ്ങനെയാണെന്ന് ഡിജിപി ചൂണ്ടിക്കാട്ടുന്നു.

നിലവിൽ എസ്പിസിയിൽ പരിശീലനം പൂർത്തിയാക്കിയ 50 ശതമാനം പെൺകുട്ടികളുണ്ട്. ഇതിൽ മതം തിരിച്ചുള്ള കണക്ക് ആഭ്യന്തരവകുപ്പ് എടുത്തിട്ടില്ല. അതേസമയം 12 ശതമാനമെങ്കിലും മുസ്ലിം പെൺകുട്ടികളുണ്ട്. ഇവരിലാരും ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് പരാതിക്കാരി. എസ് പി സി യുടെ യൂണിഫോം മുസ്ലിം സമുദായത്തിൻ്റെ ചിട്ടകൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതുമൂലം മുസ്ലിം സമുദായത്തിൽ നിന്ന് എസ് പി സി യിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ലഭിക്കുന്നില്ലെന്ന വാദം പരാതിക്കാരി ഉന്നയിച്ചു.
അതേസമയം എസ്പിസി നിർബന്ധിത സേവനമല്ലെന്നും സന്നദ്ധ പാഠ്യേതര പ്രവർത്തനമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയിൽ വേഷത്തിനു മതപരമായ ഇളവ് നൽകിയാൽ സമാനമായ മറ്റ് പദ്ധതികളിലും ഈ ആവശ്യം ഉയരുമെന്നും അത് സംസ്ഥാനത്തിൻ്റെ മതേതര കാഴ്ചപ്പാടിനെ ബാധിക്കുമെന്നും സർക്കാർ ഹൈക്കോടതിക്കു നൽകിയ മറുപടിയിൽ പറയുന്നു.

ALSO READ:കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ; സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.