ETV Bharat / state

ദുരിതാശ്വാസ നിധി തട്ടിപ്പ്: മുഖ്യമന്ത്രിക്ക് എതിരായ കേസ് ഏപ്രിൽ ഒന്നിന് പരിഗണിക്കും

ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരായാൽ സ്ഥാനം ഒഴിയേണ്ടി വരും. കഴിഞ്ഞ വർഷം മാർച്ച് 18 നാണ് കേസിൽ വാദം പൂർത്തിയായത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി തട്ടിപ്പ്  ലോകായുക്ത കേസ്  ലോകായുക്ത  ഹൈക്കോടതി  കേരള സർക്കാർ  ദുരിതാശ്വാസനിധി  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ  lokayuktha  k sudhakaran  pinarayi vijayan  kerala c M  kerala governemnt  പിണറായി വിജയൻ
ലോകായുക്ത
author img

By

Published : Mar 30, 2023, 9:55 AM IST

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് ലോകായുക്ത ഏപ്രിൽ ഒന്നിന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും ലോകായുക്ത വിധി പറയാത്തത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനെതിരെ പരാതിക്കാരനായ ആർ എസ് ശശികുമാർ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

ആർ എസ് ശശികുമാർ ഹൈക്കോടതിയിൽ എത്തിയതിന് തൊട്ട് പിന്നാലെയാണ് ലോകായുക്ത മറ്റന്നാൾ കേസ്‌ പരിഗണിക്കുന്നത്. വിധി മുഖ്യമന്ത്രിക്ക് എതിരായാൽ സ്ഥാനം ഒഴിയേണ്ടി വരും. കഴിഞ്ഞ വർഷം മാർച്ച് 18 നാണ് കേസിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയത്.

പരാതിയിങ്ങനെ: എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്‌റ്റന്‍റ് എൻജിനീയറായി ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്‌പ അടയ്ക്കുന്നതിനുമായി എട്ടര ലക്ഷം രൂപയും, ദുരിതാശ്വാസ നിധിയിൽ നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭയുടെ കുറിപ്പും കൂടാതെ നൽകിയത് ദുർവിനിയോഗമാണെന്നായിരുന്നു ലോകായുക്തയ്ക്ക് മുന്നിലെ പരാതി.

ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചിരുന്നു. ലോകായുക്തയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്.

'മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്‍റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കിയത്. മുഖ്യമന്ത്രിയുടെ അപ്പലേറ്റ് അതോറിറ്റി നിയമസഭ ആയതിനാല്‍ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാനാകും. കർണാടക ലോകായുക്തയെ മുഖ്യമന്ത്രി പിണറായി വിജയൻ മാതൃകയാക്കണം. മുഖ്യമന്ത്രി ഇകെ നായനാര്‍ 1999ല്‍ തുടക്കമിട്ട് ഉച്ചിയുറപ്പിച്ച ലോകായുക്തയ്‌ക്ക് മറ്റൊരു കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദകക്രിയ നടത്തി. മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഒത്തുകളിച്ചപ്പോള്‍ തിരുത്തല്‍ ശക്തിയായി മാറേണ്ട ഗവര്‍ണര്‍ അവരോടൊപ്പം ചേര്‍ന്നത് ബിജെപി - സിപിഎം അന്തര്‍ധാരണയിലെ മറ്റൊരു കറുത്ത അധ്യായമാണ്,' സുധാകരൻ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി.

ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്‌ഡ്‌ നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുന്ന കര്‍ണാടക ലോകായുക്തയെ കേരള ലോകായുക്ത കണ്ടുപഠിക്കണമെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫിസും കേരളം കണ്ട വലിയ വെള്ളാനയാണിപ്പോഴെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

എന്നാല്‍ പണം അനുവദിക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു ലോകായുക്തക്ക് മുൻപിൽ സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. ഇതിന് മുമ്പ് ലോകായുക്ത വിധി എതിരായതിനെ തുടര്‍ന്ന് കെ ടി ജലീലിന് രാജി വെക്കേണ്ടി വന്നിരുന്നു. കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ച കേസിലാണ് ലോകായുക്ത ജലീലിനെതിരെ വിധി വന്നത്. വിധി എതിരായാല്‍ സമാന സാഹചര്യമാണ് മുഖ്യമന്ത്രിക്കും ഉണ്ടാകുക.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിന്‍റെ വാദത്തിനിടെ ലോകായുക്ത സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് മൂലം വിധി എതിരാകുമെന്ന ആശങ്കയിലാണ് ഭരണപക്ഷം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.