ETV Bharat / state

K Rail | ഭൂമി ഏറ്റെടുക്കുക നാലിരട്ടിക്ക്, വീട് പോകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.6 ലക്ഷം - കെ-റെയിൽ പുനരധിവാസ പാക്കേജ് പുറത്തുവിട്ട് മുഖ്യമന്ത്രി

വീട് നഷ്ടപ്പെട്ടാൽ നഷ്ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാര തുകയ്ക്ക് പുറമെ 1.6 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടും

Rehabilitation package for K-Rail project has been formulated  land acquisition compensation package for silver line project  കെ-റെയിൽ പദ്ധതി പുനരധിവാസ പാക്കേജ് രൂപീകരിച്ചു  കെ-റെയിൽ പുനരധിവാസ പാക്കേജ് പുറത്തുവിട്ട് മുഖ്യമന്ത്രി  അതിവേഗ റെയിൽ നഷ്ടപരിഹാരം
കെ-റെയിൽ പദ്ധതിയുടെ പുനരധിവാസ പാക്കേജ് രൂപീകരിച്ചു
author img

By

Published : Jan 4, 2022, 12:24 PM IST

തിരുവനന്തപുരം : കെ-റെയിൽ പദ്ധതിയുടെ പുനരധിവാസ പാക്കേജ് രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനും കെട്ടിടം പൊളിക്കുന്നതിനും ഗ്രാമ,നഗര മേഖലകളിൽ പ്രത്യേക നഷ്ടപരിഹാരം നൽകും. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യസ്ഥാപനങ്ങൾക്കും, വാടകക്കാർക്കും പ്രത്യേകം തുകയാണ് വകയിരുത്തിയിരിക്കുന്നത്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാൽ എത്ര രൂപ നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

  1. വീട് നഷ്ടപ്പെട്ടാൽ : നഷ്ടപരിഹാരം + 4.6 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 1.6 ലക്ഷം + ലൈഫ് മാതൃകയിൽ വീട്
  2. വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രർക്ക് : നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + ലൈഫ് മാതൃകയിൽ വീട് അല്ലെങ്കിൽ, നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + 4 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 10 ലക്ഷം രൂപ (6 ലക്ഷം രൂപയും 4 ലക്ഷം രൂപയും)
  3. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് : നഷ്ടപരിഹാരം + 50,000 രൂപ
  4. വാടകക്കെട്ടിടത്തിലാണെങ്കിൽ: 2 ലക്ഷം രൂപ
  5. വാസസ്ഥലം നഷ്ടമായ വാടകക്കാർക്ക് : 50,000 രൂപ
  6. കാലിത്തൊഴുത്ത് പൊളിച്ച് നീക്കിയാൽ: 25,000 - 50,000 രൂപ

9300ലധികം കെട്ടിടങ്ങളാണ് പൊളിച്ച് നീക്കേണ്ടി വരിക. ഭൂമി ഏറ്റെടുക്കുന്നതിന് ഗ്രാമമേഖലയിൽ മാർക്കറ്റ് വിലയുടെ നാല് ഇരട്ടിയും നഗര മേഖലയിൽ രണ്ട് ഇരട്ടിയും നഷ്ടപരിഹാരമായി ലഭിക്കും. 13265 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിനും 4440 കോടി രൂപ കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുമായി മാറ്റിവച്ചിട്ടുണ്ട്.

1730 കോടി രൂപ പുനരധിവാസത്തിനായും വിലയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ കൂടിക്കാഴ്ചയിലാണ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.