ETV Bharat / state

കേരള സര്‍വകലാശാല പിജി പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു, യുജി പ്രവേശനത്തിനുള്ള രജിസ്ട്രേഷന്‍ നാളെ അവസാനിക്കും

കേരള സര്‍വകലാശാല 2023-24 ബിരുദാനന്തര ബിരുദത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ടത് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിലൂടെ. വിശദ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 8281883052 ഈ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Registration for PG has started  Kerala university  Kerala university news updates  latest news in Kerala university  കേരള സര്‍വകലാശാല ബിരുദാന്തര ബിരുദം പ്രവേശനം  ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു  യുജി  ഓൺലൈൻ  കേരള സര്‍വകലാശാല  കേരള സര്‍വകലാശാല പിജി പ്രവേശനം
കേരള സര്‍വകലാശാല
author img

By

Published : Jun 14, 2023, 7:31 PM IST

തിരുവനന്തപുരം: കേരള സർവകലാശാല 2023-24 ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്‌സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, ട്രാൻസ്‌ജെൻഡർ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എല്ലാ കോളജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും മറ്റ് സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്‍റ്.

രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്. പരാതി രഹിതമായ ഓൺലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർഥികൾ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.

സ്പോർട്‌സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക: സ്പോർട്‌സ് ക്വാട്ടയിൽ കോളജുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷയിലെ സ്പോർട്‌സ് കോളത്തിന് നേരെ “യെസ് എന്ന് രേഖപ്പെടുത്തണം. സ്പോർട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്‌ട് ചെയ്‌തതിനു ശേഷം സ്പോർട്‌സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷനിൽ നൽകിയിട്ടുള്ള കോളജുകളും ഓപ്ഷനുകളും മാത്രമെ പരിഗണിക്കുകയുള്ളൂ.

കമ്മ്യൂണിറ്റി ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടവ: എയ്‌ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അതാത് വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്‍റിനായി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയതിന് ശേഷം വിദ്യാർഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്‌ത് കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താത്‌പര്യമുള്ള വിഷയങ്ങൾ/കോളജുകൾ മുൻഗണന അനുസരിച്ച് പ്രത്യേക ഓപ്ഷനായി നൽകേണ്ടതാണ്. വിദ്യാർഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളജുകൾ മാത്രമെ കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷനായി കാണിക്കുകയുളളൂ.

ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്‌ത് അതിന്‍റെ പ്രിന്‍റൗട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. ഇതിന്‍റെ പകർപ്പ് കോളജിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അവ അഡ്‌മിഷൻ സമയത്ത് കോളജിൽ ഹാജരാക്കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ട അഡ്‌മിഷൻ അലോട്ട്‌മെന്‍റ് മുഖേനയാണ് നടത്തുന്നത്. നിലവിൽ രജിസ്ട്രേഷന്‍റെ അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം യു ജി പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും.

രക്തദാനത്തിനായി അവധി പ്രഖ്യാപിച്ച് കേരള സര്‍വകലാശാല: രക്തദാന ദിനമായ ഇന്ന് (ജൂണ്‍ 14) രക്തം ദാനം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോളജ് അവധി നല്‍കി. അതേസമയം അവധിയെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല അറ്റന്‍ഡന്‍സ് നല്‍കും. രക്തദാന ദിനത്തില്‍ അവധി നല്‍കുന്ന ആദ്യ സര്‍വകലാശാലയാണ് കേരള സര്‍വകലാശാല.

അവധിയെടുത്ത വിദ്യാര്‍ഥികള്‍ അറ്റന്‍ഡന്‍സ് ലഭിക്കുന്നതിനായി രക്തം നൽകിയ ആശുപത്രിയിൽ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോളജില്‍ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍സിപ്പല്‍ പരിശോധന നടത്തും. മൂന്ന് മാസത്തിലൊരിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ അവധി നല്‍കും. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും രക്തദാനത്തിന്‍റെ മഹത്വത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനുമാണ് ഈ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.