തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസിലെ സർസംഘചാലകാണെന്ന പരാമർശത്തിനാണ് വീക്ഷണം മറുപടി നല്‍കിയിരിക്കുന്നത്. സിപിഎം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനായിരുന്നുവെന്ന ജന്മഭൂമി ഓൺലൈനിലെ ലേഖനം ചൂണ്ടിക്കാട്ടിയാണ് വിമർശനം. കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ പുളിക്കണക്ക് ആർഎസ്എസ് ശാഖയിലെ ശിക്ഷക് സ്ഥാനം വഹിച്ചിരുന്നയാളാണ് എസ്.ആർ.പി. ഇക്കാര്യം മറച്ച് വച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോപണവുമായി കോടിയേരി രംഗത്ത് വന്നിരിക്കുന്നതെന്ന് വീക്ഷണം പറയുന്നു. ഈ മാസം 28നാണ് ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിയിൽ എസ്. രാമചന്ദ്രൻ പിള്ള ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്ന് സ്ഥാപിക്കുന്ന ലേഖനം വന്നത്.
ചെന്നിത്തലക്കെതിരായ കോടിയേരിയുടെ പരാമര്‍ശം; മറുപടിയുമായി വീക്ഷണം - Chennithala
ചെന്നിത്തലക്കെതിരായ പരാമര്‍ശത്തില്‍ കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം