ETV Bharat / state

പത്ത് ഡാമുകളിൽ റെഡ് അലർട്ട് ; പെട്ടെന്ന് തുറക്കുമ്പോഴത്തെ ഭവിഷ്യത്തുകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി - പ്രളയ മുന്നറിയിപ്പ്

പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാർ, പമ്പ തൃശ്ശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, ലോവർപെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്

Red alert  dam  flood  Kerala  കനത്ത മഴ  പ്രളയ സാധ്യത  പ്രളയ മുന്നറിയിപ്പ്  ഡാമുകള്‍ തുറന്നേക്കും
ബുധനാഴ്ച മുതൽ കനത്ത മഴ; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്
author img

By

Published : Oct 18, 2021, 5:15 PM IST

Updated : Oct 18, 2021, 5:39 PM IST

തിരുവനന്തപുരം : ബുധനാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളത്തിന്‍റെ ഒഴുക്ക് കൂടിയതോടെ ഇന്ന് വൈകിട്ടോടെ ഇടുക്കി ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിക്കും. നാളെ ഡാം തുറക്കും.

വൈദ്യുതി ബോർഡിന്‍റെ കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ കക്കി,പമ്പ,മൂഴിയാർ, തൃശ്ശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, ലോവർപെരിയാർ, എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Also Read: ബുധനാഴ്‌ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി, പൊൻമുടി, പമ്പ എന്നിവിടങ്ങളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം ജില്ലയിലെ ഇടമലയാർ ഡാമിന് ബ്ലൂ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്‍റെ പീച്ചി, ചിമ്മിണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലർട്ടിലാണ്. കല്ലട, ചുള്ളിയാർ, മീങ്കര, മലമ്പുഴ, മംഗളം ഡാമുകൾ ഓറഞ്ച് അലർട്ടിലും വാഴാനി, പോത്തുണ്ടി ഡാമുകൾ ബ്ലൂ അലർട്ടിലും പെടുന്നു. നിലവിൽ പത്തനംതിട്ട കക്കി ഷോളയാർ ഡാമുകളാണ് തുറന്നിട്ടുള്ളത്.

കക്കി അണക്കെട്ടിലെ ജലം തുറന്നുവിട്ട സാഹചര്യത്തിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇതേതുടർന്ന് എൻഡിആർഎഫ് സംഘത്തെ ആലപ്പുഴ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇടമലയാർ ഡാം നാളെ രാവിലെയോടെ തുറക്കും. രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചു.

ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതി

രാവിലെ ചേർന്ന അടിയന്തര യോഗത്തിൽ സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഏത് ഡാം തുറക്കണം, ഒഴുക്കി വിടേണ്ട വെള്ളത്തിന്‍റെ അളവ് എന്നിവ കൃത്യമായി മണിക്കൂറുകൾക്കുമുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടർമാരെ സമിതി അറിയിക്കും. പ്രദേശവാസികളെ ഒഴിപ്പിക്കാൻ ആവശ്യമായ സമയം നൽകണമെന്നും പെട്ടെന്ന് തുറക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Last Updated : Oct 18, 2021, 5:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.