തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. അഴിമതി, സ്വജനപക്ഷാപാതം, ക്രിമിനല്‍വല്‍ക്കരണം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് സര്‍ക്കാര്‍ നേരിടുന്നത്. സിപിഎമ്മിന്‍റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തി നില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടികാണിച്ചു.
സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍; സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം - opposition leader ramesh chennithala
സിപിഎമ്മിന്‍റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമെന്നും യെച്ചൂരിക്കയച്ച കത്തില്‍ ചെന്നിത്തല ആരോപിച്ചു