ETV Bharat / state

മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരെ തെളിവുകളുമായി രമേശ് ചെന്നിത്തല

ഇഎംസിസി കമ്പനിയുടമ ഷിജു വർഗീസുമായി പദ്ധതി ചർച്ച ചെയ്യുന്നതിന്‍റെ ഫോട്ടോ രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഫിഷറീസ് വകുപ്പ് ജോയിന്‍റ് സെക്രട്ടറിയും ചർച്ചയിൽ പങ്കെടുത്തു.

RAMESH CHENNITHALA  മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ  തെളിവുകളുമായി രമേശ് ചെന്നിത്തല  Ramesh Chennithala with evidence against Minister J. Mersikuttyamma  evidence against Minister J. Mersikuttyamma
രമേശ് ചെന്നിത്തല
author img

By

Published : Feb 20, 2021, 10:41 AM IST

Updated : Feb 20, 2021, 12:23 PM IST

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയ ചർച്ചയുടെ കൂടുതൽ രേഖകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ഇന്‍റർനാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഷിജു വർഗീസ് മന്ത്രിയുമായി ചർച്ച നടത്തുന്നതിന്‍റെ ഫോട്ടോ, ഫിഷറീസ് വകുപ്പിന് കമ്പനി 2019 ആഗസ്റ്റ് 3ന് നൽകിയ പദ്ധതിയുടെ കൺസെപ്റ്റ് നോട്ട്, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് 2019 ഓഗസ്റ്റ് രണ്ടിന് കമ്പനി നൽകിയ കത്ത് എന്നിവയാണ് ചെന്നിത്തല പുറത്തുവിട്ടത്.

RAMESH CHENNITHALA  മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ  തെളിവുകളുമായി രമേശ് ചെന്നിത്തല  Ramesh Chennithala with evidence against Minister J. Mersikuttyamma  evidence against Minister J. Mersikuttyamma
രമേശ് ചെന്നിത്തല പുറത്തുവിട്ട ഫോട്ടോ

2018 ഏപ്രിലിൽ ന്യൂയോർക്കിൽ വച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായും 2019 ജൂലൈയിൽ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാലുമായും ചർച്ച നടത്തിയതായി കൺസെപ്റ്റ് നോട്ടിൽ പരാമർശമുണ്ട്. ബഹുരാഷ്ട്ര കമ്പനിക്ക് കേരളത്തിന്‍റെ ആഴക്കടൽ മത്സ്യ സമ്പത്ത് കൊള്ളയടിക്കാൻ പാകത്തിൽ സംസ്ഥാനത്തിന്‍റെ ഫിഷറീസ് നയത്തിൽ സർക്കാർ മാറ്റം വരുത്തുകയും ചെയ്തതായി ചെന്നിത്തല ആരോപിച്ചു.

ഇ. പി. ജയരാജന് നൽകിയ കത്തിന്‍റെ രേഖകൾ പുറത്തുവിട്ടു

പദ്ധതിയെ പറ്റി മന്ത്രി ഇ. പി. ജയരാജന് അറിയാമായിരുന്നു എന്നതിനും തെളിവുള്ളതായി ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഇത് പുറത്ത് കൊണ്ടു വരാതിരുന്നെങ്കിൽ രണ്ടോ മൂന്നോ വർഷം കൊണ്ട് കേരളത്തിലെ സമുദ്ര മത്സ്യസമ്പത്ത് കൊള്ളയടിക്കപ്പെടുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ വെളിപ്പെടുത്തലുകൾ

1. മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി 2018 ഏപ്രിലിൽ ന്യൂയോർക്കിൽ വച്ച് ഇഎംസിസി അധികൃതർ ചർച്ച നടത്തി.

2. സംസ്ഥാന ഫിഷറീസ് നയത്തിൽ മാറ്റം വരുത്തി 2019 ജനുവരിയിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

3. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാലുമായി ഇഎംസിസി അധികൃതർ 2019 ജൂലൈയിൽ ചർച്ച നടത്തി.

4. 2019 ഓഗസ്റ്റ് രണ്ടിന് വിശദമായ കൺസെപ്റ്റ് നോട്ട് ഇഎംസിസി ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് സമർപ്പിച്ചു.

5. 2020 ഫെബ്രുവരി 28ന് കൊച്ചിയിലെ അസൻഡിൽ വച്ച് കമ്പനിയും സർക്കാരും തമ്മിൽ 5000 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു.

6. 2020 ഒക്ടോബർ 3ന് പദ്ധതിക്കായി പള്ളിപ്പുറത്തെ മെഗാ പാർക്കിൽ നാല് ഏക്കർ സ്ഥലം ആവശ്യപ്പെട്ട് കമ്പനി സർക്കാരിന് കത്ത് നൽകി.

7. 2021 ഫെബ്രുവരി 3ന് ഇഎംസിസിക്ക് നാല് ഏക്കർ സ്ഥലം അനുവദിച്ച് കെഎസ്ഐഡിസി ഉത്തരവിട്ടു.

8. 400 ആഴക്കടൽ ട്രോളറുകളും അഞ്ച് ആഴക്കടൽ മത്സ്യബന്ധന കപ്പലുകളും ഏഴ് മത്സ്യബന്ധന തുറമുഖങ്ങളും സംസ്കരണ പ്ലാന്‍റും സംബന്ധിച്ച ധാരണാപത്രത്തിൽ സംസ്ഥാന സർക്കാരിന്‍റെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഇഎംസിസി 2021 ഫെബ്രുവരി 2ന് കരാർ ഒപ്പിട്ടു.

Last Updated : Feb 20, 2021, 12:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.