ETV Bharat / state

മലയാളികളെ നാട്ടിലെത്തിക്കാൻ ബസ് സൗകര്യം ഏര്‍പ്പെടുത്തണം; രമേശ് ചെന്നിത്തല

author img

By

Published : May 9, 2020, 2:53 PM IST

മറ്റ് സംസ്ഥാനങ്ങള്‍ ബസുകളില്‍ ആളുകളെ നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴി മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

തിരുവനന്തപുരം  trivandrum  ramesh chennithala  ഇതര സംസ്ഥാനങ്ങൾ  ബസ് സൗകര്യം  stranded Keralites  bus service
മലയാളികളെ നാട്ടിലെത്തിക്കാൻ ബസ് സൗകര്യം ഏര്‍പ്പെടുത്തണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതിന് ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മറ്റ് സംസ്ഥാനങ്ങള്‍ ബസുകളില്‍ ആളുകളെ നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴി മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അതിര്‍ത്തികളില്‍ ഗുരുതരമായ സാഹചര്യമാണ്. ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല. പാസ് വിതരണത്തിലടക്കം അപാകതയുണ്ടെന്നും അതിര്‍ത്തിയില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.