തിരുവനന്തപുരം: അമിത ചാർജ് ഈടാക്കി കെഎസ്ഇബി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാരോപിച്ച് യുഡിഎഫിന്‍റെ ലൈറ്റ് ഓഫ് സമരം രാത്രി ഒമ്പത് മണിക്ക് നടന്നു. മൂന്ന് മിനിറ്റ് സമയം ലൈറ്റുകൾ അണച്ചിട്ടാണ് സമരം നടത്തിയത്. സമരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗിക വസതിയായ കണ്ടോൺമെന്‍റ് ഹൗസിൽ നിന്നും സമരത്തിൽ പങ്കാളിയായി. വൈദ്യുതിബോർഡ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വസ്‌തുനിഷ്‌ഠമായ പരാതികളിൽ നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങൾ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന സർക്കാർ വാദം ജനങ്ങളെ പരിഹസിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ജനങ്ങൾക്ക് നൽകിയ ഇരട്ടടിയാണ് വൈദ്യുത ബിൽ. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വൈദ്യുത ബോർഡ് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല - LIGHT OFF STRIKE
വൈദ്യുതിബോർഡ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വസ്‌തുനിഷ്‌ഠമായ പരാതികളിൽ നടപടി എടുക്കണമെന്നും സർക്കാരിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
![വൈദ്യുത ബോർഡ് ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരം മേശ് ചെന്നിത്തല വൈദ്യുത ചാർജ് കെഎസ്ഇബി ലൈറ്റ് സമരം ലൈറ്റ് ഓഫ് സമരം മൂന്ന് മിനിറ്റ് Thiruvanthapuram KSED electricity bill LIGHT OFF STRIKE 3 minute strike](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7661739-40-7661739-1592428387084.jpg?imwidth=3840)