ETV Bharat / state

കിഫ്ബിയില്‍ സര്‍ക്കാര്‍ സി.എ.ജി ഓഡിറ്റിനെ ഭയക്കുന്നുവെന്ന് രമേശ് ചെന്നിത്തല

എന്തു കൊണ്ട് സി.എ.ജി ഓഡിറ്റ് നടത്തുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. കിഫ്ബിയിലെ അഴിമതിയും സ്വജന പക്ഷപാതവും ചര്‍ച്ച ചെയ്യാനുള്ള അവസരം സ്‌പീക്കര്‍ എന്തിനാണ് തടസപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും ആരോപണം

കിഫ്ബിയില്‍ സര്‍ക്കാര്‍ സി.എ.ജി ഓഡിറ്റിനെ ഭയക്കുന്നുവെന്ന് രമേശ് ചെന്നിത്തല
author img

By

Published : Nov 12, 2019, 2:49 PM IST

തിരുവനന്തപുരം: കിഫ്ബിയില്‍ സര്‍ക്കാര്‍ സി.എ.ജി ഓഡിറ്റിനെ ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 50000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ സി.എ.ജി ഓഡിറ്റ് ചെയ്യേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അഴിമതി നടത്തുന്നതിനു വേണ്ടിയാണ്. ഇത്രയും കാലമായിട്ടും കിഫ്ബിയിലും കിയാലിലും എന്തു കൊണ്ട് സി.എ.ജി ഓഡിറ്റ് നടത്തുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തനിക്കുമാത്രമേ എല്ലാമറിയൂ എന്ന് നടിക്കുന്ന ധനമന്ത്രിക്ക് ഒരു ചുക്കുമറിയില്ല. മന്ത്രി ജി.സുധാകരന്‍ തോമസ് ഐസക്കിനെ 'ബകന്‍' എന്നു വിളിച്ചത് വെറുതെയല്ല. കിഫ്ബിയിലെ ഓഡിറ്റിന്‍റെ കാര്യത്തില്‍ ധനമന്ത്രി പരസ്‌പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കിഫ്ബിയില്‍ സര്‍ക്കാര്‍ സി.എ.ജി ഓഡിറ്റിനെ ഭയക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കിഫ്ബിയില്‍ നിയമപ്രകാരമുള്ള സി.എ.ജി ഓഡിറ്റ് തടഞ്ഞ സര്‍ക്കാര്‍ നടപടി അടിയന്തര പ്രമേയമായി ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം തടഞ്ഞ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനെതിരെയും പ്രതിപക്ഷം രൂക്ഷവിമർശനമുയർത്തി. കിഫ്ബിയിലെ ഗുരുതരമായ അഴിമതികള്‍ ചൂണ്ടിക്കാട്ടാനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശമാണ് അടിയന്തര പ്രമേയ നിഷേധത്തിലൂടെ സ്‌പീക്കര്‍ ചെയ്‌തത്. സ്‌പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ്. സ്‌പീക്കര്‍ ഈ നില തുടര്‍ന്നാല്‍ സഭാ നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടു പോകാനാകില്ല. മുന്‍ഗാമികള്‍ നല്‍കിയിട്ടുള്ള റൂളിംഗുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സ്‌പീക്കര്‍ക്ക് കത്തു നല്‍കും. കിഫ്ബിയിലെ അഴിമതിയും സ്വജന പക്ഷപാതവും ചര്‍ച്ച ചെയ്യാനുള്ള അവസരം സ്‌പീക്കര്‍ എന്തിനാണ് തടസപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Intro:കിഫ്ബിയില്‍ സര്‍ക്കാര്‍ സി.എ.ജി ഓഡിറ്റിനെ ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 50000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ സി.എ.ജി ഓഡിറ്റ് ചെയ്യേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അഴിമതി നടത്തുന്നതിനു വേണ്ടിയാണ്. ഇത്രയും കാലമായിട്ടും കിഫ്ബിയിലും കിയാലിലും എന്തു കൊണ്ട് സി.എജി ഓഡിറ്റ് നടത്തുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കിഫ്ബിയിലെ ഗുരുതരമായ അഴിമതികള്‍ ചൂണ്ടിക്കാട്ടാനുള്ള പ്രതിപക്ഷത്തിന്റെ അവകാശമാണ് അടിയന്തര പ്രമേയ നിഷേധത്തിലൂടെ സ്പീക്കര്‍ ചെയ്തത്. തനിക്കുമാത്രമേ എല്ലാമറിയൂ എന്ന് നടിക്കുന്ന ധനമന്ത്രിക്ക് ഒരു ചുക്കുമറിയില്ല. മന്ത്രി ജി.സുധാകരന്‍ തോമസ് ഐസക്കിനെ ബകന്‍ എന്നു വിളിച്ചത് വെറുതെയല്ല. കിഫ്ബിയിലെ ഓഡിറ്റിന്റെ കാര്യത്തില്‍ ധനമന്ത്രി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബൈറ്റ് (പ്രതിപക്ഷ നേതാവ് പത്രസമ്മേളനം)
Body:കിഫ്ബിയില്‍ സര്‍ക്കാര്‍ സി.എ.ജി ഓഡിറ്റിനെ ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 50000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ സി.എ.ജി ഓഡിറ്റ് ചെയ്യേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അഴിമതി നടത്തുന്നതിനു വേണ്ടിയാണ്. ഇത്രയും കാലമായിട്ടും കിഫ്ബിയിലും കിയാലിലും എന്തു കൊണ്ട് സി.എജി ഓഡിറ്റ് നടത്തുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കിഫ്ബിയിലെ ഗുരുതരമായ അഴിമതികള്‍ ചൂണ്ടിക്കാട്ടാനുള്ള പ്രതിപക്ഷത്തിന്റെ അവകാശമാണ് അടിയന്തര പ്രമേയ നിഷേധത്തിലൂടെ സ്പീക്കര്‍ ചെയ്തത്. തനിക്കുമാത്രമേ എല്ലാമറിയൂ എന്ന് നടിക്കുന്ന ധനമന്ത്രിക്ക് ഒരു ചുക്കുമറിയില്ല. മന്ത്രി ജി.സുധാകരന്‍ തോമസ് ഐസക്കിനെ ബകന്‍ എന്നു വിളിച്ചത് വെറുതെയല്ല. കിഫ്ബിയിലെ ഓഡിറ്റിന്റെ കാര്യത്തില്‍ ധനമന്ത്രി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബൈറ്റ് (പ്രതിപക്ഷ നേതാവ് പത്രസമ്മേളനം)
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.