ETV Bharat / state

ശക്തിധരന്‍റെ വെളിപ്പെടുത്തൽ വളരെ ഗുരുതരം, എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണമായതിനാലാണ് കേസ്‌ തേച്ച് മാച്ച് കളയാൻ ശ്രമിക്കുന്നതെന്നും ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ramesh chennithala  ramesh chennithala about shaktidharan allegation  shaktidharan allegation  deshabhimani  kerala cm  pinarayi vijayan  fir  congress  adgp  v muraleedharan  രമേശ് ചെന്നിത്തല  ദേശാഭിമാനി  ശക്തിധരന്‍  സിപിഎം  കോണ്‍ഗ്രസ്  വി മുരളീധരന്‍  പിണറായി വിജയന്‍  മുഖ്യമന്ത്രി
ramesh chennithala
author img

By

Published : Jun 28, 2023, 3:42 PM IST

Updated : Jun 28, 2023, 4:29 PM IST

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

തിരുവനന്തപുരം: ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്‍റെ വെളിപ്പെടുത്തൽ വളരെ ഗുരുതരമാണെന്നും എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എഡിജിപിയെ കേസ് ഏൽപ്പിക്കുന്നത് തേച്ചു മാച്ച് കളയാൻ വേണ്ടിയാണ്. 15 വർഷം മുൻപുള്ള കെ സുധാകരനെതിരായ ആരോപണത്തിൽ കേസെടുത്തില്ലേയെന്നും പിന്നെന്താണ് ഈ ആരോപണത്തിൽ കേസെടുക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.

കൊച്ചിയില്‍ നിന്ന് സിപിഎം ഉന്നത നേതാവ് രണ്ട് കോടിയിലേറെ രൂപ കൈതോല പായയില്‍ കെട്ടി കാറില്‍ കടത്തിയെന്നും മറ്റൊരു വ്യവസായിയില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ശക്തിധരന്‍റെ വെളിപ്പെടുത്തല്‍. അതേസമയം സാധാരണക്കാരന്‍റെ പേരിലുള്ള ആരോപണം ആയിരുന്നെങ്കിൽ എഫ്ഐആർ ഇട്ട് അന്വേഷണം ആരംഭിക്കുമായിരുന്നുവെന്നും, എന്നാൽ ഇത് മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണമായതിനാലാണ് കേസ്‌ തേച്ച് മാച്ച് കളയാൻ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ നടപടി അംഗീകരിക്കാൻ കഴിയില്ല. സർക്കാരിന്‍റെ സമ്മർദം മൂലം കേസ് നീട്ടിക്കൊണ്ടുപോയി തേച്ച് മാച്ച് കളയാനാണ് ശ്രമം നടക്കുന്നത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള കള്ളകളി വളരെ വ്യക്തമാണ്. കേന്ദ്ര ഏജൻസിക്ക് അന്വേഷിക്കാൻ പറ്റില്ലെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ പറയുന്നത്. സ്വർണക്കടത്ത് മുതൽ ബിജിപിയും സിപിഎമ്മും തമ്മിലുള്ള കള്ളകളി വ്യക്തമാണ്. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തത് ജനാധിപത്യ ശൈലി ഇല്ലാത്തത് കൊണ്ടാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയും ഇതാണ്. പി ശശി പൊളിറ്റിക്കൽ സെക്രട്ടറി ആയതിന് ശേഷമുള്ള പ്രതിഭാസങ്ങളാണ് കാണുന്നതെന്നും ഭരണത്തിൽ സാരമായ തകരാർ വന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സൈബർ സഖാക്കൾ ശക്തിധരനെ നികൃഷ്‌ടമായി വേട്ടയാടുകയാണ്. ശക്തിധരൻ യഥാർഥ കമ്മ്യൂണിസ്റ്റാണ്. മറ്റ് നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബെന്നി ബെഹന്നാന്‍ എംപി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഈ ആരോപണങ്ങള്‍ അതീവ ഗൗരവമുളളതാണെന്നും ശക്തിധരനില്‍ നിന്ന് ഉടനടി മൊഴിയെടുക്കണമെന്നും അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഡിജിപിക്ക് നല്‍കിയ കത്തില്‍ ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു.

അതേസമയം യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാൻ എഐസിസി തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്നത് എഐസിസിയുടെ തീരുമാനമാണ്. ജയിക്കുന്നവരും തോൽക്കുന്നവരും കോൺഗ്രസുകാർ ആണ്. മോദി മാധ്യമങ്ങളെ കണ്ടിട്ട് 10 വർഷമായി. അതേ ശൈലിയാണ് മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്.

ജനാധിപത്യ മര്യാദ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കാണിക്കുന്നില്ല. ഏകാധിപത്യ സ്വഭാവമാണ് രണ്ട് പേർക്കും. മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നു, എംഎസ്എഫ് നേതാക്കൾക്ക് കയ്യാമം വയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇപ്പോൾ എടുക്കുന്ന നടപടികൾ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Also Read: V Muraleedharan| 'ഭരണഘടനയെ ബഹുമാനിക്കുന്നവര്‍ ഏക സിവില്‍ കോഡിനെ എതിര്‍ക്കില്ല, ജി ശക്തിധരന്‍റെ ആരോപണം ഗൗരവതരം': വി മുരളീധരന്‍

Last Updated : Jun 28, 2023, 4:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.