ETV Bharat / state

ശബരിമല വിമാനത്താവള പദ്ധതിയില്‍ പിഴവ് ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിച്ചു ; മുഖ്യമന്ത്രിക്ക് ഇപ്പോൾ മൗനമെന്ന് ചെന്നിത്തല - ലൂയി ബര്‍ഗര്‍

'ശബരിമല വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണെന്ന് താന്‍ അന്നേ ചൂണ്ടിക്കാട്ടിയതാണ്'

chennithala on sabarimala airport  ramesh chennithala on sabarimala airport  ramesh chennithala  ramesh chennithala on sabarimala airport issue  chennithala  chennithala on sabarimala airport issue  sabarimala airport issue  sabarimala airport  sabarimala  ശബരിമല വിമാനത്താവളം  ശബരിമല വിമാനത്താവളം പിഴവ്  ശബരിമല വിമാനത്താവളം വീഴ്‌ച  രമേശ് ചെന്നിത്തല  ചെന്നിത്തല  കേന്ദ്ര വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ  ലൂയി ബര്‍ഗര്‍  ശബരിമല
ശബരിമല വിമാനത്താവളം പിഴവ് ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ മൗനമെന്ന് ചെന്നിത്തല
author img

By

Published : Sep 21, 2021, 7:13 PM IST

തിരുവനന്തപുരം : ശബരിമല വിമാനത്താവളം സംബന്ധിച്ച വീഴ്‌ചകൾ ഒരു വര്‍ഷം മുന്‍പ് ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ മൗനമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന ഡയറക്‌ടറേറ്റ് ജനറല്‍ തള്ളിയ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ശബരിമല വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണെന്ന് അന്ന് താന്‍ ചൂണ്ടിക്കാട്ടിയതാണ്. അന്ന് പറഞ്ഞത് ഗൗരവമായി എടുത്ത് നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോൾ റിപ്പോര്‍ട്ട് തള്ളിക്കളയേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു.

ALSO READ: ലൗ ജിഹാദിനെതിരെ സംസ്ഥാനത്ത് നിയമം കൊണ്ടുവരണം; ബിജെപി

ശബരിമല വിമാനത്താവളത്തിന്‍റെ കണ്‍സള്‍ട്ടന്‍റായ ലൂയി ബഗ്ര്‍ തയാറാക്കിയ പ്രോജക്‌ട് റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് 2020 ജൂലൈ 29ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. നിർദിഷ്‌ട വിമാനത്താവള ഭൂമിയില്‍ കാല്‍കുത്തുക പോലും ചെയ്യാതെയായിരുന്നു ഇവര്‍ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് നല്‍കിയത്. 4.6 കോടി രൂപയായിരുന്നു ചിലവ്. ഗുരുതരമായ പിഴവാണ് പ്രോജക്‌ട് റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ ഉണ്ടായതെന്നും ചെന്നിത്തല വ്യക്തമാക്കി.

വിമാനത്താവള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാകുന്നതിനുമുന്‍പ് എന്തിന് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച് പണം ധൂര്‍ത്തടിച്ചെന്ന തന്‍റെ ചോദ്യത്തിനും മറുപടി ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളം സ്ഥാപിക്കുന്നതിലല്ല, കണ്‍സള്‍ട്ടന്‍സി കമ്മിഷനിലായിരുന്നു താത്പര്യം എന്ന കാര്യം അന്നേ വ്യക്തമായിരുന്നു.

അതിനാലാണ് ഒപ്പ് പോലുമില്ലാത്ത പ്രോജക്‌ട് റിപ്പോര്‍ട്ട് കേന്ദ്രത്തിലേക്കയച്ചത്. മുഖ്യമന്ത്രിയാകട്ടെ വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ മൗനത്തിലുമാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും കള്ളക്കളി അവസാനിപ്പിച്ച് ആത്മാര്‍ഥമായ സമീപനം സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.