തിരുവനന്തപുരം:നിയമസഭ ഉപതെരഞ്ഞടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടക്കത്തില്‍ ഉണ്ടാകുന്ന അപസ്വരങ്ങള്‍ സ്വാഭാവികമാണ്. രണ്ടു ദിവസത്തിനകം ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും യു.ഡി.എഫ് യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം വോട്ടായി മാറും. അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് വന്‍ വിജയം നേടും. തോല്‍വിയില്‍ നിന്നും പാഠം പഠിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനവിശ്വാസം നഷ്ടപ്പെട്ട കെയര്‍ ടേക്കര്‍ ഗവണ്മെന്റ് മാത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞടുപ്പിന് മുന്നോടിയായി സെപ്‌റ്റംബര്‍ 29 ന് അരൂര്‍ എറണാകുളം മണ്ഡലങ്ങളിലും 30ന് വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവിടങ്ങളിലും ഒക്‌ടോബര്‍ ഒന്നിന് മഞ്ചേശ്വരത്തും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കും. എല്ലാ നേതാക്കളും കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. അഞ്ച് മണ്ഡലങ്ങളുടെ ചുമതല ഓരോ യു.ഡി.എഫ് നേതാക്കള്‍ക്കും നല്‍കിയിട്ടുണ്ടെന്നും യു.ഡി.എഫ് യോഗത്തില്‍ അറിയിച്ചു.