ETV Bharat / state

'സർക്കാരിന്‍റെ തെറ്റായ നയത്തിന്‍റെ രക്തസാക്ഷി' ; ആലപ്പുഴയിലെ കർഷകന്‍റെ ആത്മഹത്യയിൽ രമേശ് ചെന്നിത്തല

Ramesh Chennithala On Alappuzha farmer's suicide : ഇരുപത് വർഷത്തിലേറെയായി കൃഷി ചെയ്യുന്ന പ്രസാദാണ് ആത്മഹത്യ ചെയ്‌തത്. വിഷയത്തില്‍ സർക്കാരിനും ഭക്ഷ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല

ആലപ്പുഴയിലെ കർഷകന്‍റെ ആത്മഹത്യ  കർഷകൻ ആത്മഹത്യ  ആലപ്പുഴ കർഷകൻ ആത്മഹത്യ  രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല കർഷകൻ ആത്മഹത്യ  തകഴി ആത്മഹത്യ  Ramesh Chennithala On Alappuzha farmer suicide  Alappuzha farmer suicide  farmer suicide  Ramesh Chennithala criticize minister G R Anil  ഭക്ഷ്യമന്ത്രി
Ramesh Chennithala criticize minister G R Anil
author img

By ETV Bharat Kerala Team

Published : Nov 11, 2023, 3:23 PM IST

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

തിരുവനന്തപുരം : ആലപ്പുഴ തകഴിയിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിലിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യമന്ത്രിയുടെ വാദങ്ങൾ ഒട്ടും ശരിയായതല്ലെന്നും വസ്‌തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രി ന്യായീകരിച്ചത് ഒട്ടും ശരിയായില്ല. വസ്‌തുതകൾ മനസിലാക്കാതെയാണ് ഈ വാദങ്ങൾ ഉന്നയിക്കുന്നത്. ഈ മരണത്തിൽ ഉത്തരവാദി സർക്കാർ ആണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന്‍റെ തെറ്റായ നയത്തിന്‍റെ രക്തസാക്ഷിയാണ് പ്രസാദ്. കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ടാണ് ഒരു കർഷകന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കർഷകരെ രക്ഷിക്കാനുള്ള ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇനിയും കർഷക ആത്മഹത്യകൾ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. കേരളത്തിൽ ഇപ്പോൾ നിരന്തരം കർഷക ആത്മഹത്യകൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്‌തിരുന്നു.

കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കർഷകനിൽ നിന്ന് നെല്ലെടുത്ത ശേഷം അവർക്ക് പണം കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നു. ബാങ്കിൽ നിന്ന് കർഷകരുടെ പേരിലുള്ള ലോൺ ആയാണ് ആ പണം കിട്ടുന്നത്. ഈ പിആർഎസ് ലോൺ ഉള്ളതുകൊണ്ട് മറ്റ് ലോണുകൾ എടുക്കാൻ കഴിയുന്നില്ല.

നെല്ല് കൊടുത്താൽ പോലും പണം കിട്ടുന്നില്ല. കിട്ടിയ പണം ലോൺ ആണ്. അതും കർഷകന്‍റെ പേരിലാണ് സർക്കാർ എടുക്കുന്നത്. ആ പിആർഎസ് വായ്‌പ സർക്കാർ കൃത്യമായി അടയ്ക്കാത്തതുകൊണ്ട് കർഷകന്‍റെ പേരിൽ നോട്ടിസ് വരുന്നു. കർഷകർക്ക് മറ്റ് ലോണുകള്‍ കിട്ടാതെ വരുന്നു. ഇവിടെ ഒരു ഭരണമോ സർക്കാരോ ഉണ്ടോ?

സർക്കാരിന് ധൂർത്തിനും മാമാങ്കം നടത്തുന്നതിനുമാണ് താല്പര്യം. പാവപ്പെട്ട കർഷകനെ സംരക്ഷിക്കാനോ പണം നൽകാനോ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ഉള്ളത്. സർക്കാരിന്‍റെ കൈയിൽ പണമില്ല പക്ഷേ ധൂർത്ത് നടത്താൻ പണമുണ്ട്. അനാവശ്യമായ ധൂർത്താണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിന്‍റെ പേരിൽ നടന്ന ധൂർത്ത് അവസാനിക്കുന്നതിന് മുൻപ് ഇപ്പോൾ വീണ്ടും നവ കേരള സദസ്സ് നടത്താൻ പോവുകയാണ്. അതിന് പഞ്ചായത്തുകളോട് പണം നൽകാൻ പറയുന്നു, സന്നദ്ധ സംഘടനകളോട് പണം നൽകാൻ പറയുന്നു. ആളുകളെ സമീപിക്കുന്നു. വ്യാപകമായി പിരിവ് നടക്കുന്നു. സർക്കാർ മിഷനറികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

ജനങ്ങൾ വലിയ ദുരന്തം അനുഭവിക്കുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ധൂർത്ത് നടത്തുന്നത്. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നു. ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര അവഗണന ഉണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ല. കേന്ദ്രത്തിൽ നിന്ന് ചോദിച്ചുവാങ്ങിക്കാൻ സംസ്ഥാന സർക്കാരിന് കഴിവില്ല. പോക്കറ്റിൽ അഞ്ച് പൈസ ഇല്ലാത്തവൻ എന്തിനാണ് മാമാങ്കം നടത്തുന്നത്. വരുമാന വർധനവിന് വേണ്ടി നികുതി പിരിവ് നടക്കുന്നില്ല. ജനങ്ങളെ പിഴിയുകയാണ് സർക്കാർ എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പ്രസാദിന്‍റെ ആത്മഹത്യയിൽ വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. പിആർഎസ് വായ്‌പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും കർഷകന് മറ്റ് വായ്‌പകൾ ഉണ്ടാകാമെന്നും വിഷയം അന്വേഷിക്കാമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

Also read: കട ബാധ്യത; ആലപ്പുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി, കൃഷിയില്‍ പരാജയപ്പെട്ടു എന്ന് ഫോണ്‍ സംഭാഷണം

ദേവസ്വം ബോർഡ് നോട്ടിസ് ദൗർഭാഗ്യകരം: ജനങ്ങളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളുടെ ഫലമാണ് ക്ഷേത്രപ്രവേശന വിളംബരം. അത് ആരുടെയും ഔദാര്യമല്ല. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടിസ് പിൻവലിക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. ക്ഷേത്രപ്രവേശന വിളംബരദിന വാർഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടിസ് ആണ് വിവാദമായത്.

തിരുവിതാംകൂർ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ള നോട്ടിസിൽ ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരീപാർവതീഭായിയും അശ്വതി തിരുനാൾ ഗൗരീലക്ഷ്‌മീഭായിയും ആണെന്നാണ് അതില്‍ പറയുന്നത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.