തിരുവനന്തപുരം: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ ഏകോപനമില്ലെന്നും ദുരന്തമുഖത്ത് ഇരുവരും രാഷ്ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രി വി മുരളീധരനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നത് പരസ്‌പര വിരുദ്ധമായാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആശയക്കുഴപ്പം ഒഴിവാക്കാന്‍ കേന്ദ്രവും സംസ്ഥാനവും പരസ്‌പരം സംസാരിക്കണം. ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പാവപ്പെട്ടവര്‍ക്ക് ടിക്കറ്റ് തുക എംബസികളോ നോര്‍ക്കയോ വഹിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ബസുകളയച്ച് നാട്ടിലെത്തിക്കില്ലെന്ന മര്‍ക്കടമുഷ്‌ടി മുഖ്യമന്ത്രി ഉപേക്ഷിക്കണം. അതിഥി തൊഴിലാളികളുടെ മടക്കത്തിന് കോണ്‍ഗ്രസ് നല്‍കിയ പണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിലകുറഞ്ഞ രാഷ്ട്രീയ കളിയാണെന്നും ഇത് ജനം മനസിലാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.