തിരുവനന്തപുരം: ഐ ഫോണ്‍ വിവാദം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ തിരക്കഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിതരണം ചെയ്‌തെന്ന് പറയുന്ന ഐ ഫോണുകള്‍ ആരുടെയോക്കെ കൈകളിലാണെന്ന് കണ്ടെത്തുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കേസില്ലാതെ ഫോണ്‍ വിവരങ്ങള്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കില്ലെന്നാണ് ഡിജിപി നല്‍കിയ മറുപടി. അതുകൊണ്ടാണ് സ്വയം ഫോണുകള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. മാന്യന്മാര്‍ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐ ഫോണ്‍ തനിക്ക് നല്‍കിയെന്ന് ആരോപണമുന്നയിച്ച യൂണിടാക് എംഡി സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചതായും ചെന്നിത്തല അറിയിച്ചു.
ഐ ഫോണ്‍ വിവാദം കോടിയേരി ബാലകൃഷ്‌ണന്‍റെ തിരക്കഥയെന്ന് ചെന്നിത്തല
ഐ ഫോണുകള്‍ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.