തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ സിപിഎം നേതാക്കളെല്ലാം ഇപ്പോള്‍ ബിജെപിയിലെന്ന് രമേശ് ചെന്നിത്തല . ആ ഓര്‍മ്മവെച്ചാണ് വിജയരാഘവന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്‌താവനക്ക് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.
ലാവ്‌ലിന്‍ കേസില്‍ സിപിഎം-ബിജെപി ഗൂഢാലോചനയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ആ രീതിയിലാണ് കോസിന്‍റെ നടപടികള്‍ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.