തിരുവനന്തപുരം: വഖഫ് വിഷയത്തില്‍ മുസ്‌ലിം ലീഗിനെ മുഖ്യമന്ത്രി കടന്നാക്രമിച്ചതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അഭിപ്രായം വിലപ്പോകില്ല. ലീഗ് രാഷ്ട്രീയ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മുസ്‌ലിം ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനം: പതിനായിരം പേര്‍ക്കെതിരെ കേസ്
ലീഗിനെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അത് കൈയില്‍ വച്ചാല്‍ മതി. ലീഗിന്‍റെ തലയില്‍ മുഖ്യമന്ത്രി കയറേണ്ടതില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന സി.പി.എം ജില്ല സമ്മേളനത്തിലാണ് പിണറായിയുടെ വിമര്‍ശനം. മത സംഘടനയാണോ അതോ രാഷ്‌ട്രീയ സംഘടനയാണോ ലീഗെന്ന് അവര്‍ വ്യക്തമാക്കണം. ലീഗിന്‍റെ ഭീഷണി കൈയില്‍ വച്ചാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയിൽ പൊലീസ്, കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും അനുമതിയില്ലാതെ യോഗം ചേർന്നതിനും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് നടപടി.