തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയതെന്നാരോപിച്ച് ലോകായുക്തയില്‍ പരാതി നല്‍കി രമേശ് ചെന്നിത്തല. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കത്തെഴുതിയത് അധികാര ദുര്‍വിനിയോഗമാണെണെന്ന് കാണിച്ചാണ് ചെന്നിത്തല ലോകായുക്തയെ സമീപിച്ചത്.
ALSO READ: കുപ്പിവെള്ളത്തിന് 20 രൂപ തന്നെ നല്‍കണമെന്ന് ഹൈക്കോടതി, സര്‍ക്കാര്‍ അപ്പീല്‍ തള്ളി
മന്ത്രിയുടെ നടപടി അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണെന്നും അതിനാല്‍ മന്ത്രിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നുമാണ് ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെയും മന്ത്രിയുടേയും വിശദീകരണം തേടി.
ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുണ്‍ ആര്‍.റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേസ് ഈ മാസം 18ന് പരിഗണിക്കും. വിശദീകരണം നല്‍കാന്‍ കേസില്‍ ഹാജരായ ലോകയുക്ത അറ്റോണി ടി.എ ഷാജിയ്ക്കാണ് നിര്‍ദേശം നല്‍കിയത്.