തിരുവനന്തപുരം : കെ റെയില്‍ പദ്ധതി സംബന്ധിച്ച് കൈപ്പുസ്‌തകം ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ പറ്റിക്കാനുളള പരിപാടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രചരണത്തിനായി കൈപ്പുസ്‌തകം അടിക്കാനുള്ള ടെന്‍ഡറല്ല സര്‍ക്കാര്‍ വിളിക്കേണ്ടത്.
കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച ടെന്‍ഡറാണ് വിളിക്കേണ്ടത്. സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിയെ ടെന്‍ഡര്‍ ഇല്ലാതെയാണ് കണ്‍സള്‍ട്ടന്‍റായി നിയോഗിച്ചത്. ഇതിനുപിന്നില്‍ വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കെ റെയില്‍ ഒരിക്കലും നടക്കാത്ത പദ്ധതിയാണ്. ഇതിനാണ് സര്‍ക്കാര്‍ കോടികള്‍ മുടക്കി പ്രചരണം നടത്തുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
സര്‍വകലാശാലകളില്‍ ഭരണ പ്രതിസന്ധി രൂക്ഷം
സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം ബാധിക്കുന്നത് കേരളത്തിലെ വിദ്യാര്‍ഥികളെയാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ ഭരണ പ്രതിസന്ധി രൂക്ഷമാണ്.
also read: പ്രതിപക്ഷ നേതാവിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു ; പൈലറ്റ് വാഹനം ഉൾപ്പടെ അനുവദിച്ച് ഉത്തരവ്
മുഖ്യമന്ത്രി ഇടപെട്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുരുതരാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണം. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ ശുപാര്‍ശയില്‍ കേരള സര്‍വകലാശാല വിസി മഹാദേവന്‍പിള്ളയുടെ മറുപടിയും തുടര്‍ന്നുള്ള പ്രസ്താവനയും ദൗര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.