ETV Bharat / state

വി.സി നിയമന വിവാദം: ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല

Ramesh Chennithala Against Government | ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശക്കത്ത് നല്‍കിയതിന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല.

ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണം ചെന്നിത്തല  വി.സി നിയമന വിവാദത്തില്‍ രമേശ് ചെന്നിത്തല  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Ramesh Chennithala On VC Appointment  Ramesh Chennithala Against Government  Thiruvananthapuram todays news
Ramesh Chennithala On VC Appointment : വി.സി നിയമന വിവാദം: ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല
author img

By

Published : Dec 11, 2021, 12:59 PM IST

Updated : Dec 11, 2021, 2:47 PM IST

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശക്കത്ത് നല്‍കിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രോ വൈസ് ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ചാന്‍സലറായ ഗവര്‍ണക്ക് കത്തു നല്‍കിയത് അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഇത്തരത്തില്‍ ഒരു കത്തു നല്‍കാന്‍ പ്രോ വി.സി.ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.സി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജിവച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രി ഒരു നിമിഷം പോലും സ്ഥാനത്തു തുടരാന്‍ പാടില്ല. മന്ത്രിക്കെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല അറിയിച്ചു. 60 വയസുകഴിഞ്ഞ കണ്ണൂര്‍ വി.സി നിയമനത്തിനെതിരെ ഗവര്‍ണര്‍ രംഗത്തുവന്ന സാഹചര്യത്തില്‍ എത്രയും വേഗം ഗോപിനാഥ് രവീന്ദ്രന്‍ വൈസ് ചാന്‍സലര്‍ പദവിയൊഴിയണം.

'നടക്കുന്നത് സി.പി.എം വത്കരണം'

കണ്ണൂര്‍ സര്‍വകലാശാലയില്‍ യു.ജി.സി ചട്ടവും സംസ്‌കൃത സര്‍വകലാശാലയില്‍, സര്‍വകലാശാല ചട്ടവും എന്നത് ഇരട്ടത്താപ്പാണ്. തുടര്‍ഭരണത്തിന്‍റെ മറവില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ സി.പി.എം ഓഫിസാക്കി അധഃപതിപ്പിച്ചിരിക്കയാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ മാത്രം 100 ഒഴിവുകളാണ് ഉണ്ടാകാന്‍ പോകുന്നത്.

ഈ ഒഴിവുകളിലേക്ക് സി.പി.എമ്മുകാരെ നിയമിക്കാനാണ് തിരക്കിട്ട് വി.സിയെ നിയമിച്ചിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സി.പി.എം വത്കരിക്കുന്നു എന്ന തന്‍റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തെന്നും ചെന്നിത്തല പറഞ്ഞു.

ALSO READ: Kerala Governor Against Government | 'വി.സി നിയമനങ്ങളിൽ കൈ കെട്ടിയിടാനാണ് ശ്രമം'; വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍

Last Updated : Dec 11, 2021, 2:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.