തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് കള്ളക്കടത്തുകാരെ സഹായിക്കുന്ന കേന്ദ്രമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന് ബെംഗളൂരുവിൽ അറസ്റ്റിലായ മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോടിയേരിയുടെ മകന് മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വാര്‍ത്തയെ നിസാരവൽക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്ത് നടന്നതും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയെ സുരക്ഷിതമായി താമസിപ്പിച്ചിരുന്നതും ബെംഗളൂരുവിലാണ്. ഇത് അന്വേഷിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. സി.പി.എം സെക്രട്ടറിയുടെ മകൻ പൊലീസ് കൂട്ടുപിടിക്കുന്നു. ഇടുക്കിയിലെ നൈറ്റ് പാര്‍ട്ടിയെ കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറായ പൊലീസ് എന്തുകൊണ്ട് കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയെ കുറിച്ചന്വേഷിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. ഉത്രാടദിനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതി തട്ടിപ്പാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പല പദ്ധതികളും 500 ദിവസം കൊണ്ടും നടപ്പാക്കാനാകാത്തതാണ്. സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.