ETV Bharat / state

'സ്‌പ്രിംഗ്ലര്‍ അടക്കം സർക്കാരിനെതിരായ അഴിമതി കേസുകൾ ഒതുക്കി' ; ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാറിനെതിരെ രമേശ് ചെന്നിത്തല - s manikumar

മെയ് ദിനത്തിൽ ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലുള്ള പൊതുസമ്മേളനത്തിൽ മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ എസ് മണികുമാറിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും രൂക്ഷ വിമർശനം നടത്തി രമേശ് ചെന്നിത്തല

Ramesh chennithala  എസ് മണികുമാർ  രമേശ് ചെന്നിത്തല  മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌  മുഖ്യമന്ത്രി പിണറായി വിജയൻ  എ ഐ ക്യാമറ  ai camera  pinarayi vijayan  s manikumar  malayalam news
സർക്കാരിനെതിരെ രമേശ് ചെന്നിത്തല
author img

By

Published : May 1, 2023, 1:29 PM IST

Updated : May 1, 2023, 7:18 PM IST

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

തിരുവനന്തപുരം : ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ താൻ കൊടുത്ത പല കേസുകളിലും എസ് മണികുമാർ അടയിരുന്നു. സ്‌പ്രിംഗ്ലര്‍, വെള്ളപ്പൊക്കം തുടങ്ങി വിവിധ വിഷയങ്ങളിൽ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഒന്നും ചെയ്‌തില്ല.

സർക്കാരിനെതിരായ അഴിമതി കേസുകൾ മണികുമാർ ഒതുക്കി. അദ്ദേഹത്തെ ഇപ്പോൾ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആക്കാൻ പോവുകയാണ്. ലോകായുക്തയിൽ പോലും ഇപ്പോൾ നീതി കിട്ടാത്ത സാഹചര്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.

മുഖ്യമന്ത്രി കടലാസ് മാനേജറെ പോലെ: കടലാസ് കമ്പനികളുടെ മാനേജറെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലുള്ള വിവിധ യൂണിയനുകൾ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

also read: എഐ ക്യാമറ ഇടപാടിലെ രേഖകൾ പുറത്തുവിട്ട് കെൽട്രോൺ; നടപടി പ്രതിപക്ഷാരോപണം ശക്തമായിരിക്കെ

പുകമറ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയും കൂട്ടരുമാണ്. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാ‌ൻ ഇല്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഉപകരാറിനെ കുറിച്ചൊന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരിപ്പ് ഇവിടെ വേവില്ല: പരിഹാസ്യമായ നിലയാണ് പ്രതിപക്ഷത്തെന്നും പ്രതിപക്ഷനേതാവ് ആരാണെന്ന് പോലും സംശയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിൽ, പ്രതിപക്ഷ നേതാവ് ആരാണ് എന്ന കാര്യം ജനങ്ങൾക്ക് അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. ആ പരിപ്പൊന്നും വേവാൻ പോകുന്നില്ല. ഒറ്റക്കെട്ടായി സർക്കാരിന്‍റെ അഴിമതി തങ്ങൾ തുറന്ന് കാട്ടും.

also read: 32,000 വേണ്ട, 32 മതി, 11 ലക്ഷം തരാം.. 'ദ കേരള സ്‌റ്റോറി' ഉള്ളടക്കത്തിൽ തെളിവ് സമർപ്പിക്കുന്നവർക്ക് പാരിതോഷികവുമായി ഷുക്കൂർ വക്കീല്‍

തനിക്കും പ്രതിപക്ഷനേതാവിനും ഇടയിൽ ഭിന്നത ഉണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മെയ്‌ദിനത്തോടനുബന്ധിച്ച് ആശാൻ സ്‌ക്വയറിന് മുന്നിൽ നിന്ന് ആരംഭിച്ച റാലിയിൽ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. വർക്കല കഹാർ,തമ്പാനൂർ രവി , എന്നിവരാണ് റാലിക്ക് നേതൃത്വം നൽകിയത്.

അതേസമയം എ ഐ ക്യാമറയിലെ അഴിമതി ആരോപണങ്ങൾ പ്രതിപക്ഷം ശക്തമാക്കിയതോടെ ക്യാമറയുടെ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ കെൽട്രോൺ പുറത്തുവിട്ടു. എ ഐ ക്യാമറയുടെ ടെൻഡർ, ഉപകരാർ എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ പ്രതിപക്ഷം വിമർശനവും ആരോപണങ്ങളും കടുപ്പിച്ചിരുന്നു.

also read: വടക്കുംനാഥന് മുന്നിൽ ഉപചാരം ചൊല്ലി പിരിഞ്ഞ് ഭഗവതിമാർ; തൃശൂർ പൂരത്തിന് സമാപനമായി, ഇനി അടുത്ത വരവിനായി ഒരു വർഷത്തെ കാത്തിരിപ്പ്

Last Updated : May 1, 2023, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.